കർഷകരല്ലാത്തവർ കൃഷിവായ്പ എടുക്കുന്നു; റിസർവ്വ് ബാങ്കിന് കൃഷി വകുപ്പ് പരാതി നൽകും

Published : Oct 09, 2018, 07:20 PM IST
കർഷകരല്ലാത്തവർ കൃഷിവായ്പ എടുക്കുന്നു; റിസർവ്വ് ബാങ്കിന് കൃഷി വകുപ്പ് പരാതി നൽകും

Synopsis

റിസർവ്വ് ബാങ്ക് നിബന്ധന പാലിക്കാൻ കർഷകർക്ക് വായ്പ നൽകിയെന്ന് കാണിക്കുകയാണ് സംസ്ഥാനത്തെ ബാങ്കുകൾ. സ്വ‍‍ർണപണയത്തിന്മേൽ കൃഷി വായ്പ നൽകുന്ന ബാങ്കുകളുടെ ഇപ്പോഴത്തെ രീതി അവസാനിപ്പിക്കാൻ നടപടി എടുക്കും. കൂടുതൽ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.  

തിരുവനന്തപുരം: കർഷകരല്ലാത്തവർ കാർഷികവായ്പ നേടിയെടുക്കുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് റിസർവ് ബാങ്കിന് പരാതി നൽകുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. പ്രളയത്തിൽ കൃഷി നശിച്ച കർഷകരെ സഹായിക്കാൻ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ബാങ്ക് - കർഷക സംഗമം സംഘടിപ്പിക്കുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.

റിസർവ്വ് ബാങ്ക് നിബന്ധന പാലിക്കാൻ കർഷകർക്ക് വായ്പ നൽകിയെന്ന് കാണിക്കുകയാണ് സംസ്ഥാനത്തെ ബാങ്കുകൾ. സ്വ‍‍ർണപണയത്തിന്മേൽ കൃഷി വായ്പ നൽകുന്ന ബാങ്കുകളുടെ ഇപ്പോഴത്തെ രീതി അവസാനിപ്പിക്കാൻ നടപടി എടുക്കും. കൂടുതൽ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.

കാർഷിക വായ്പക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം കർഷകർക്ക് കിട്ടാത്ത അവസ്ഥയുണ്ട്. കാർഷിക വായ്പകൾ നവംബർ 15 നകം പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വായ്പ നിഷേധിക്കുന്നത് ഒഴിവാക്കാനും ജപ്തി നടപടികൾ ഇല്ലാതാക്കാനുമായി ഈ മാസം 30 നകം കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് ബാങ്ക് - കർഷക സംഗമങ്ങൾ നടത്തും. 
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ
പോറ്റിയെ കേറ്റിയേ പാട്ടിൽ കേസ്, ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; 'കേസ് സർക്കാരിന്‍റെ നയമല്ല, സ്വാഭാവിക നടപടി മാത്രം'