
ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാട് കേസില്‍ ക്രിസ്റ്റ്യൻ മിഷേലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോടതി മുറിയിൽവച്ച് 15 മിനിറ്റ് നേരത്തേക്ക് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പണമിടപാട് സംബന്ധിച്ചുള്ള സി ബി ഐ കണ്ടെത്തലും എൻഫോഴ്‌സ്‌മെന്‍റ് കണ്ടെത്തലും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇക്കാര്യം പരിശോധിക്കണം എന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സി ബി ഐക്ക് ഇല്ലാത്ത മറ്റു സാക്ഷി മൊഴികൾ തങ്ങളുടെ പക്കലുണ്ട് എന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു.
അഗസ്റ്റ വെസ്‍റ്റ്‍ലാന്‍റില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വി വി ഐ പി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്ത്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റലാന്‍റുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam