
ദില്ലി: എന്‍ജിനിയറിങ് വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി ആൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ(എഐസിടിഇ) രംഗത്ത്. ഇനി മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷ ഹാളിൽ പുസ്തകം കൊണ്ടു പോകാൻ എഐസിടിഇ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി ഓപ്പൺ ബുക്ക് പരീക്ഷയിൽ കുറവ് ചോദ്യങ്ങളോ അല്ലെങ്കിൽ കൂടുതൽ സമയമോ നൽകണമെന്ന് എഐസിടിഇ കോളേജുകൾക്ക് നിർദ്ദേശം നൽകിട്ടുണ്ട്.
“തങ്ങൾ പഠിക്കുന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്കുള്ള അവബോധം എത്രത്തോളമാണെന്ന് കണ്ടെത്താനും വിലയിരുത്താനും ഇതിലൂടെ സാധിക്കും. പരമ്പരാഗത പരീക്ഷ രീതികൾ വിദ്യാർത്ഥികളുടെ ടീം വർക്, ആശയവിനിമയത്തിലുള്ള മികവ് എന്നിവ അളക്കാൻ പര്യാപ്തമല്ല-;”എഐസിടിഇ കമ്മിറ്റി ചെയർപേഴ്‌സൺ അശോക് ഷെട്ടാർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. നടപടിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷ വേളയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് എഐസിടിഇ ഇന്ത്യൻ എക്‌സ്‌പ്രസിനോട് വ്യക്തമാക്കി. തങ്ങൾ പഠിച്ച കാര്യങ്ങളിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്തി ചോദ്യ പേപ്പറിൽ കുറിക്കുന്നതിന് പകരം ചോദ്യം മനസിലാക്കി പുസ്തകത്തിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കാനുളള വിദ്യാർത്ഥികളുടെ കഴിവ് വിലയിരുത്തുന്നതാകും ഇനിയുള്ള പരീക്ഷകളെന്നും എഐസിടിഇ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam