
എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ.അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ ഇന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നത്. പ്രവർത്തനപരവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടതുമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നത്. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾക്ക് വിധേയമായി കർശന പരിശീലനങ്ങളും മെഡിക്കൽ പരിശോധനകളും മറ്റ് നിയന്ത്രണ വിലയിരുത്തലുകളും പൂർത്തിയാക്കിയാണ് കമ്പനിയിലെ പൈലറ്റുമാരെ നിയോഗിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, സമീപകാല സംഭവങ്ങളെ തുടർന്ന് എല്ലാ പൈലറ്റുമാരുടെയും പരിശോധനകൾ എയർ ഇന്ത്യ സ്വമേധയാ ആരംഭിച്ചിട്ടുണ്ട് എന്നും എയർ ഇന്ത്യ അധികൃതർ.
എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്
സുരക്ഷാ മാനദണ്ഡങ്ങളിലോ ശാരീരികക്ഷമതയിലോ ചട്ടങ്ങളിലോ ഉണ്ടാകുന്ന വീഴ്ചകൾ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം സന്ദർഭങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരുന്ന ഏത് ശുപാർശകളും നടപ്പിലാക്കാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമണമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam