ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് പ്രചാരണ വാഹനമിടിച്ച് വയോധികൻ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം സ്വദേശി കൃഷ്ണനാണ് മരിച്ചത്

പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. .അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടയിലാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.