യു ടേണടിച്ച് വനംമന്ത്രി 'പന്നിക്കെണി മരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല,പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞത്'

Published : Jun 09, 2025, 10:31 AM ISTUpdated : Jun 09, 2025, 10:54 AM IST
A K Saseendran

Synopsis

വഴിക്കടവിലെ അനന്തുവിന്‍റെ മരണത്തിന് ഇടയാക്കിയ പന്നിക്കണെിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന എകെ ശശീന്ദ്രന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു

കോഴിക്കോട്: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്ദു മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. പന്നിക്കെണി മരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല. പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ ളച്ചൊടിക്കുകയായിരുന്നു. ഗൂഡാലോചനയുണ്ടെന്ന എ.കെ. ശശീന്ദ്രന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. തെളിവുണ്ടെഭങ്കില്‍ പുറത്ത് വിടാന്‍ യുഡിഎഫ് മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്. 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!