ആകാശവാണി ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്താ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു

Published : Jan 29, 2017, 03:35 AM ISTUpdated : Oct 04, 2018, 04:25 PM IST
ആകാശവാണി ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്താ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു

Synopsis

ന്യൂഡല്‍ഹി: ആകാശവാണി ഡൽഹിയിൽനിന്നുള്ള മലയാളം വാർത്താ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലുള്ള വാർത്താ സംപ്രേക്ഷണം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.  പ്രസാർഭാരതി വാർത്താ വിഭാഗം ഡയറക്ടർജനറലിനുവേണ്ടി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി കെ ആചാര്യ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതുവരെ ഡൽഹി നിലയത്തിൽനിന്നും സംപ്രേക്ഷണം ചെയ്തിരുന്ന പ്രാദേശിക വാർത്തകൾ അതത് പ്രാദേശിക നിലയങ്ങളിൽനിന്നും സംപ്രേക്ഷണം ചെയ്യണമെന്നാണ് നിർദ്ദേശം.

മലയാളത്തിനു പുറമെ അസമീസ്, ഒഡിയ, തമിഴ് ഭാഷകളിലുള്ള വാർത്താ സംപ്രേക്ഷണമാണ് ഇതോടെ അവസാനിപ്പിക്കുന്നത്. മലയാളം തിരുവനന്തപുരത്തെ നിലയത്തിൽനിന്നും അസമീസ് വാർത്തകൾ ഗുവാഹട്ടിയിൽനിന്നും ഒഡിയ കട്ടക്ക് നിലയത്തിൽനിന്നും തമിഴ് ചെന്നൈയിൽനിന്നും സംപ്രേക്ഷണം ചെയ്യും. പിന്നാലെ എല്ലാ ഭാഷകളും അതതു സംസ്ഥാനങ്ങളിലെ നിലയങ്ങളിലേക്കു മാറ്റാനാണ് പ്രസാർഭാരതിയുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല