
മാവേലിക്കര: ദിവസങ്ങളോളം നിലയ്ക്കാതെ പെയ്ത പെരുമഴയിലും മലവെള്ളപ്പൊക്കത്തിലും വീടും പറമ്പും മുങ്ങിയതിനിടെ മരണമടഞ്ഞ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ ഒരു കുടുംബം. രോഗബാധിതയായി കിടന്നിരുന്ന, ചെട്ടികുളങ്ങര പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ മറ്റംവടക്ക് മണ്ഡപത്തിന്റെ കിഴക്ക് പരേതനായ ഭാസ്‌കരന്റെ ഭാര്യ തങ്കമ്മ (85) കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്.
അച്ചന്‍കോവിലാറിനടുത്തുള്ള വീട്ടുവളപ്പിലെ വെള്ളക്കെട്ടു കാരണം സംസ്‌കരിക്കാന്‍ കഴിയാതെ മൃതദേഹം ഒരാഴ്ചയായി മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഴകുറഞ്ഞിട്ടും വെള്ളപ്പൊക്ക ദുരിതമൊഴിയാത്ത ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും മറ്റംവടക്ക് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam