
ദുബായിലും വടക്കൻ എമിറേറ്റുകളിലും ധാരണ തൊഴിലാളികളെ ഇരകളാക്കി വൻ തട്ടിപ്പ്. സ, പാസ്പോർട്ട്, തൊഴിൽ രേഖകൾ എന്നിവയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പടെ ൈകൈക്കലാക്കിയുള്ള തട്ടിപ്പിനെതിരെയാണ്ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്. തട്ടിയെടുത്ത വിവരങ്ങൾ വെച്ച് സംഘം വൻതുക വായ്പ്പ ഉൾപ്പടെ എടുക്കുന്നതോടെ നിരപരാധികൾ ജയിലിൽ പോകുന്ന സ്ഥിതിയാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.
നാട്ടിലേക്ക് മടങ്ങാനുള്ള അടിയന്തര പാസ്പോർട്ട്, രേഖകൾ, വിസ ശരിയാക്കാനുള്ള രേഖകൾ, ജോലി ശരിയാക്കൽ എന്നിവയുടെ പേരിലാണ് സാധാരണ തൊഴിലാളികളെ വരെ പറ്റിക്കുന്ന ക്രൂരമായ തട്ടിപ്പ്. അറിവില്ലാതെ ചെന്നു പെടുന്ന പാവങ്ങളുടെ രേഖകൾ ഏജൻന്റുമാർ കൈക്കലാക്കുന്നു. ബാങ്ക് വിവരങ്ങൾ, മുഖവും വിരലടയാളവും ഉൾപ്പടെ കൈക്കലാക്കിയ ശേഷം ഇവരുടെ പേരിൽ വായ്പ്പകളോ ക്രെഡിറ്റ് കാർഡോ ബാങ്ക് അക്കൗണ്ടോ എടുക്കുന്നു. ഒന്നുമറിയാത്ത സാധാരണക്കാർ യാത്രാ വിലക്ക് വരുമ്പോഴോ ജയിലിലാകുമ്പോഴോ ആണ് തട്ടിപ്പ് തിരിച്ചറിയുക. ഇത്തരം സംഭവങ്ങൾ ശ്രദ്ധയി। പെട്ടതോടെയാണ് കോൺസുലേറ്റിന്റെ ഇടപെടൽ. പരിചയമില്ലാത്തവർക്ക് പാസ്പോർട്ടോ, ബാങ്ക് രേഖകളോ വിവരങ്ങളോ നൽകരുത് എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അംഗീകൃത യുഎഇ സർക്കാർ ഏജൻസികളിൽ മാത്രമേ ബയോമെട്രിക് വിവരങ്ങൾ നൽകാവൂ. കോൺസുലേറ്റിനും എംബസിക്കും ഈ വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam