ഷാങ്ഹായ് സഹകരണ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും, ഭീകരവാദം അടക്കം വിഷയങ്ങൾ പരാമർശിച്ചേക്കും

Published : Sep 01, 2026, 02:27 AM IST
pm modi

Synopsis

കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും.

കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രധാന സെഷൻ നടക്കുന്നത്. ഭീകരവാദം അടക്കം വിഷയങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചേക്കും. സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടും അറിയിക്കും. ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും നടത്തിയ കൂടിക്കാഴ്ചകളിലും മോദി ഇക്കാര്യം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയും വ്ളാദിമിർ പുടിനും ബിഷ്കെക്കിൽ ഒരേ വാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും ഉച്ചകോടിക്കിടെ ഇന്ന് മോദി കണ്ടേക്കും. അടുത്ത മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷീ ജിൻപിങ്ങിനെ വീണ്ടും മോദി ക്ഷണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശനിയാഴ്ചയിലെ സിജെപി മാർച്ച് മാറ്റിവെച്ചേക്കും, സൂചന നൽകി സിജെപി വക്താവ്; കേസുകൾ പിൻവലിക്കാൻ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു
അണുബാധയും നിർജ്ജലീകരണവും; അണ്ണാ ഹസാരെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ