കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട്; അലോക് വര്‍മ മറുപടി ഇന്ന് സമര്‍പ്പിക്കും

By Web TeamFirst Published Nov 19, 2018, 7:16 AM IST
Highlights

മറുപടി സിബിഐ മുൻ ഡയറക്ടർ അലോക് വർമ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കും. സീൽവെച്ച കവറിലാകും അലോക് വർമ റിപ്പോർട്ട് നൽകുക... 
 

ദില്ലി: കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടി സിബിഐ മുൻ ഡയറക്ടർ അലോക് വർമ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കും. സീൽവെച്ച കവറിലാകും അലോക് വർമ റിപ്പോർട്ട് നൽകുക.

റിപ്പോർട്ടിന്റെ പകർപ്പ് അറ്റോർണി ജനറലിനും കേന്ദ്ര വിജിലൻസ് കമ്മീഷനും നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അലോക് വർമയുടെ മറുപടി നാളെ സുപ്രീംകോടതി പരിഗണിക്കും. റിപ്പോർട്ടിന്റെ പകർപ്പ് അലോക് വർമക്കെതിരെ പരാതി നൽകിയ രാകേഷ് അസ്താനക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കാൻ അലേക് വർമ കോഴ വാങ്ങി എന്നായിരുന്നു രാകേഷ് അസതാന നൽകിയ പരാതി. ഈ പരാതിയിലാണ് വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തിയത്. അലോക് വർമക്കെതിരെ കൂടുതൽ അന്വേഷണം വേണം എന്നാണ് വിജിലൻസ് കമ്മീഷൻ ആവശ്യപ്പെടുന്നത്.


 

click me!