
ദില്ലി: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലക്ക് അൽഫോൺസ് കണ്ണന്താനത്തിന്റെ മറുപടി. ന്യൂനപക്ഷങ്ങളുടേതല്ല എല്ലാവരുടേയും മന്ത്രിയാണ് താനെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. അക്രമസംഭവങ്ങൾ പെരുപ്പിച്ച് കാണിച്ച് ഇന്ത്യ സുരക്ഷിതമല്ലെന്ന തോന്നലുണ്ടാക്കാൻ മാധ്യമങ്ങൾ മനപൂർവ്വം ശ്രമിക്കുന്നത് വിനോദസഞ്ചാരമേഖലയെ ബാധിക്കുന്നുവെന്നും കേന്ദ്രടൂറിസം മന്ത്രി പറഞ്ഞു.
കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമാണെങ്കിൽ എതിർക്കുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനാണ് അതേനാണയത്തിൽ അൽഫോൺസ് കണ്ണന്താനം മറുപടി നൽകിയിരിക്കുന്നത്. മന്ത്രിമാരെ പ്രധാനമന്ത്രിയാണ് നിശ്ചയിക്കുന്നതെന്ന് വിശദീകരിച്ച് കേരളത്തിലെ നേതാക്കളുടെ അതൃപ്തിക്കും അദ്ദേഹം മറുപടി നൽകി.
രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്ന വിമർശിച്ച കേന്ദ്രമന്ത്രി അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ അക്രമസംഭവങ്ങളൊന്നും നമ്മൾ അറിയുന്നത് പോലുമില്ലെന്നും പറഞ്ഞു. വാഗമണിൽ സർക്കാർ ഭൂമി റിസോർട്ട് നിർമ്മിക്കുന്നതിന് സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരി റെയിൽപാത ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam