ആദ്യം ക്ഷണിച്ചവരുടെ പട്ടികയില്‍ പേരില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ കണ്ണന്താനം പങ്കെടുക്കില്ല

Published : Dec 07, 2018, 06:02 PM ISTUpdated : Dec 07, 2018, 07:17 PM IST
ആദ്യം ക്ഷണിച്ചവരുടെ പട്ടികയില്‍ പേരില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ കണ്ണന്താനം പങ്കെടുക്കില്ല

Synopsis

 കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ പ്രതിഷേധ സൂചകമായി കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനം പങ്കെടുക്കില്ല. പരിപാടിക്ക് എത്തില്ലെന്ന് കാട്ടി വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്ത് അയച്ചു. സംസ്ഥാന സർക്കാർ ആദ്യം ക്ഷണിച്ചവരുടെ പട്ടികയിൽ കണ്ണന്താനത്തിന്‍റെ പേരില്ലാത്തതിനാലാണ് പങ്കെടുക്കാത്തത്.   

ദില്ലി: കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ പ്രതിഷേധ സൂചകമായി കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനം പങ്കെടുക്കില്ല. പരിപാടിക്ക് എത്തില്ലെന്ന് കാട്ടി വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്ത് അയച്ചു. സംസ്ഥാന സർക്കാർ ആദ്യം ക്ഷണിച്ചവരുടെ പട്ടികയിൽ കണ്ണന്താനത്തിന്‍റെ പേരില്ലാത്തതിനാലാണ് പങ്കെടുക്കാത്തത്. 

സമ്മർദ്ദത്തിന് വഴങ്ങിയുള്ള ക്ഷണം തനിക്ക് വേണ്ടെന്നും വിമാനത്താവളത്തിന് വിവിധ ക്ലിയറൻസിന് വേണ്ടി ശ്രമിച്ചത് താനാണെന്ന കാര്യം ആരും മറക്കേണ്ടെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം വിമാനത്താവളത്തിന്‍റെ ഉദ്ഘാടനചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. 

ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെയും  മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണം. യു ഡി എഫ് ബഹിഷ്കരണം എന്തിനെന്ന് മനസിലാകുന്നില്ലെന്നും യു ഡി എഫ് തിരുത്തുമെന്ന് കരുതുന്നുവെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും ലോക കേരള സഭ; ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം, പ്രതീക്ഷിക്കുന്ന ചെലവ് പത്തു കോടി
ചോരവാർന്നു മരണത്തിലേക്ക് പോയ പെരുമ്പാമ്പിന് അരീക്കോട് അടിയന്തിര ശസ്ത്രക്രിയ, മുറിവേറ്റത് യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുന്നതിനിടെ