
കൊല്‍ക്കത്ത: കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. കേന്ദ്രം പ്രതികാരം തീർക്കുന്നതായി ആരോപിച്ച മമത സംസ്ഥാന ബജറ്റിന് സത്യാഗ്രഹപന്തലിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വാർഷിക മെഡലുകൾ സമ്മാനിച്ചതും സമരവേദിയിൽ തന്നെ. സത്യാഗ്രഹ പന്തലിന് അടുത്ത് ഒരുക്കിയ സ്റ്റേജിലാണ് മമതാ ബാനർജി പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡലുകൾ സമ്മാനിച്ചത്.
കൊല്‍ക്കത്തയിലെ നാടകീയ നീക്കങ്ങൾക്ക് ശേഷമുള്ള തർക്കം രൂക്ഷമാകുകയാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. അതേസമയം, കൊല്‍ക്കത്തയിൽ സി ബി ഐയെ പൊലീസ് തടഞ്ഞത് അധികാരദുർവിനിയോഗമെന്ന് ഗവർണ്ണറുടെ റിപ്പോർട്ട് പുറത്തുവന്നു. കേന്ദ്രത്തിനെതിരെ ഇടതുപക്ഷം ഒഴികെയുള്ള പ്രതിപക്ഷം പാർലമെൻറിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. സിബിഐ ജോയിൻറ് ഡയറക്ടർക്ക് പൊലീസ് അനധികൃത സ്വത്ത് സമ്പാദനത്തിന് നോട്ടീസ് നല്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam