അമിത് ഷാ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കോടിയേരി

Published : Oct 28, 2018, 10:24 AM IST
അമിത് ഷാ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കോടിയേരി

Synopsis

ബിജെപിക്കൊപ്പം സമരത്തിനില്ലെന്ന് പറഞ്ഞ എസ്എന്‍ഡിപിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്.എന്നാല്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച മന്നത്ത് പദ്മനാഭന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്‍എസ്എസിന്‍റേത്. 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇന്നലെ കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസ്താവനകള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടെയോ കേന്ദ്രത്തിന്‍റെയോ  പിന്തുണയോടെയോ  അധികാരത്തില്‍  വന്നതല്ല കേരളത്തിലെ ഇടത് സര്‍ക്കാര്‍. എന്നാല്‍ ഇടത് ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുന്നത് തടയാന്‍ എല്ലാവധിവും അമിത് ഷാ ശ്രമിച്ചിരുന്നു. അതുകൊണ്ട് അത്തരത്തിലുള്ള ഭീഷണികള്‍ വിലപ്പോകില്ല.

ബിജെപിക്കൊപ്പം സമരത്തിനില്ലെന്ന് പറഞ്ഞ എസ്എന്‍ഡിപിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്.എന്നാല്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച മന്നത്ത് പദ്മനാഭന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്‍എസ്എസിന്‍റേത്. എന്‍എസ്എസ് നിലപാട് തിരുത്തിണം. എന്‍എസ്എസിന്‍റെ പഴകാല പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്തതാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന നിലപാട്. 

സുകുമാരന്‍ നായര്‍ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം തന്നെ പരിശോധിക്കണം. വിശ്വാസത്തിന്‍റെ ഭാഗമായുള്ള വികാരത്തിനല്ല എന്‍എസ്എസ് അടിമപ്പെടേണ്ടത്. ആര്‍എസ്എസുമായി എൻഎസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് കരുതുന്നലില്ല. നാമജപത്തിന്റെ പേരിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്