
ദില്ലി: കേന്ദ്ര സഹമന്ത്രി എം.ജെ. അക്ബറിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അക്ബറിനെതിരെയുള്ള ആരോപണം ശരിയാകണമെന്നില്ലെന്നും പരാതി സത്യമാണോ ഇല്ലയോ എന്ന് ശരിയായ രീതിയിലുള്ള അന്വേഷണം തന്നെ പാര്‍ട്ടി നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
മീ ടു ആരോപണങ്ങളെല്ലാം സത്യമാകണമെന്നില്ലെന്നും അക്ബറിനെതിരെ പോസ്റ്റ് ഇട്ടത് ആരാണെന്ന് അന്വേഷിക്കുമെന്നും പരാതിക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്തുമെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. ആർക്ക് വേണമെങ്കിലും ഒരാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചു കൊണ്ട് പോസ്റ്റിടാമെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ മീ ടുവിൽ എന്റെ പേര് വെച്ച് നിങ്ങൾക്ക് ഒരു പോസ്റ്റിടാവുന്നതെയുള്ളുവെന്നും ഷാ കൂട്ടിച്ചേർത്തു. എം.ജെ. അക്ബറിനെതിരായുള്ള ലൈംഗികാരോപണത്തിൽ ആദ്യമായാണ് ദേശീയ അധ്യക്ഷൻ പ്രതികരിക്കുന്നത്.
അതേ സമയം, വിദേശ പര്യടനം പൂർത്തിയാക്കി ദില്ലിയിൽ തിരിച്ചെത്തുന്ന അക്ബർ സർക്കാരിനും പാർട്ടിക്കും വിശദീകരണം നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുവരെ ഒമ്പത് മാധ്യമ പ്രവർത്തകരാണ് 'മീ ടൂ'ക്യംപെയ്ന്റെ ഭാഗമായി അക്ബറിനെതിരെ ആരോപണമുനനയിച്ചു കൊണ്ട് രംഗത്തെത്തിരിക്കുന്നത്. അക്ബർ രാജിവെക്കുകയാണെങ്കിൽ മോദി സർക്കാരിൽ നിന്ന് രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാകും അദ്ദേഹം. മുമ്പ് ബലാത്സംഗ കേസിൽ ആരോപണവിധേയനായ നിഹാല്‍ചന്ദ് മേഘ്വാൾ രാജിവെച്ചിരുന്നു. അതേസമയം, അക്ബറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam