പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണ ദേവി അന്തരിച്ചു

Published : Oct 13, 2018, 11:16 AM IST
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണ ദേവി അന്തരിച്ചു

Synopsis

സംഗീതത്തിലേക്കുളള യാത്രയുടെ തുടക്കം വീട്ടില്‍ നിന്ന് തന്നെയായിരുന്നു. സഹോദരനായ ഉസ്താദ് അലി അക്ബര്‍ ഖാനൊപ്പം പിതാവിന്‍റെ പാതയിലേക്ക് അന്നപൂര്‍ണ്ണയുമെത്തി. വൈകാതെ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതലോകത്ത് താരമായി

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞ അന്നപൂര്‍ണ്ണ ദേവി (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്നപൂര്‍ണ്ണ ദേവി. 

സംഗീത കുടുംബത്തില്‍ വളര്‍ന്ന് സംഗീതത്തില്‍ തന്നെ ജീവിച്ച അന്നപൂര്‍ണ്ണ- ഹിന്ദുസ്ഥാനി ക്ലാസിക്കലുകളെ പ്രണയിക്കുന്നവര്‍ക്ക് പ്രിയപ്പെട്ട 'മാ..' ആയിരുന്നു. സംഗീതജ്ഞനായിരുന്ന ഉസ്താദ് ബാബ അല്ലാവുദ്ദീന്‍ ഖാന്‍റെ മകളായി മധ്യപ്രദേശിലെ മയ്ഹാറില്‍ 1927ലായിരുന്നു അന്നപൂര്‍ണ്ണ ദേവിയുടെ ജനനം. സംഗീതത്തിലേക്കുളള യാത്രയുടെ തുടക്കം വീട്ടില്‍ നിന്ന് തന്നെയായിരുന്നു. 

സഹോദരനായ ഉസ്താദ് അലി അക്ബര്‍ ഖാനൊപ്പം പിതാവിന്‍റെ പാതയിലേക്ക് അന്നപൂര്‍ണ്ണയുമെത്തി. വൈകാതെ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതലോകത്ത് താരമായി. ജീവിതം സംഗീതമാക്കിയ പ്രതിഭയെ പിന്നീട്, രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 

സിത്താര്‍ മാന്ത്രികനായ പണ്ഡിറ്റ് രവി ശങ്കറാണ് അന്നപൂര്‍ണ്ണയുടെ ആദ്യ ഭര്‍ത്താവ്. ശുഭേന്ദ്ര ശുഭു ശങ്കറാണ് മകന്‍. 1982ല്‍ അന്നപൂര്‍ണ്ണ വീണ്ടും വിവാഹിതയായി. മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായിരുന്ന രൂഷികുമാര്‍ പാണ്ഡ്യയെ ആയിരുന്നു രണ്ടാമത് വിവാഹം ചെയ്തത്.

പ്രശസ്ത സംഗീതജ്ഞരായ ആഷിഷ് ഖാൻ (സരോദ്), അമിത് ഭട്ടാചാര്യ (സരോദ്), ബഹാദൂര്‍ ഖാന്‍ (സരോദ്), ബസന്ത് കാബ്ര (സരോദ്), ഹരിപ്രസാദ് ചൗരസ്യ (ബാംസുരി), നിഖില്‍ ബാനര്‍ജി (സിത്താര്‍), സന്ധ്യ ഫാഡ്ഖെ (സിത്താര്‍) തുടങ്ങിയവര്‍ ശിഷ്യരാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു