പിണക്കം തീര്‍ക്കാന്‍ അമിത് ഷാ ശിവഗിരിയില്‍

By Web DeskFirst Published Jun 23, 2016, 1:13 PM IST
Highlights

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും ശിവഗിരിമഠവുമായുള്ള അകൽച്ച മാറ്റാൻ അമിത്ഷായുടെ ശിവഗിരി സന്ദര്‍ശനം. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് മഠം പ്രതികരിച്ചപ്പോള്‍ അമിത്ഷാ ഒന്നും പ്രതികരിച്ചില്ല. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളിയും  അമിത്ഷാക്കൊപ്പംശിവഗിരിയിലെത്തിയിരുന്നു.

എൻഡിഎക്കൊപ്പമുള്ള വെള്ളാപ്പള്ളിയുടെ താൽപര്യം മുൻനിർത്തിയായിരുന്നു അമിത്ഷായുടെ ശിവഗിരിക്കുന്നിലെത്തിയത്. ശിവഗിരിമഠത്തെ പാർട്ടിക്കൊപ്പം നിർത്തുകയും മഠവും എസ്.എൻ.ഡിപി നേതൃത്വവുമായുള്ള വർഷങ്ങളായുള്ള അകൽച്ച പരിഹരിക്കലുമായിരുന്ന ലക്ഷ്യം. 

മഹാസമാധിയിലെത്തിയ അമിത് ഷായെ സന്യാസിമാർ സ്വീകരിച്ചു. ശിവഗിരിമഠം അധ്യക്ഷൻ സ്വാമി പ്രകാശന്ദയെ സന്ദർശിച്ച ശേഷം ജനറൽ സെക്രട്ടറി സ്വാമി ഋതാബരാന്ദയുമായും മറ്റ് മഠം ഭാഹരഹാവികളുമായി  അൽപ്പ സമയം കൂടികാഴ്ച നടത്തി. സന്ദശനത്തെ കുറിച്ച പ്രതികരിക്കാൻ അമിതാഷ് തയ്യാറായില്ല.

എന്നാൽ അമിഷായുടെ സന്ദർശനത്തിൽ രാഷ്ട്രീയ കാണേണ്ടെന്നായിരുന്നു മഠം അദികൃതരുടെ പ്രതികരണം. തുഷാർവെള്ളപ്പള്ളി ഉള്‍പ്പെടെ ഏതു രാഷ്ട്രീയക്കാർക്കുവേണ്മെഹ്കിശും ശിവഗിരിയി സന്ദർശിക്കാമെന്നായിരുന്നു ബിഡിജെഎസ് നേതാക്കളുടെ സാനിധ്യത്തെ കുരിച്ച് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദയുടെ പ്രതികരണം. ശിവഗിരിപാക്കേജിലെ മെഡിക്കൽ കോളജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രസഹായം അമിത്ഷാ വാദ്ഗാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് വി.മുരളീധരനും അമിത്ഷാക്കൊപ്പമുണ്ടായിരുന്നു. ശിവഗിരിമഠവും എസ്എന്‍ഡിപി നേതൃത്വവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചർച്ചകള്‍ തുടരുമെന്നായിരുന്നു ബിജെപി നേതൃത്വം വ്യക്തമാക്കി.

click me!