
തിരുവനന്തപുരം: കേരളം പിടിക്കാന്‍ പ്രത്യേക കര്‍മപദ്ധതികള്‍ നടപ്പാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയവും 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കണമെന്നുമാണ് നേതൃയോഗങ്ങളില്‍ അമിത് ഷാ ആവശ്യപ്പെട്ടത്. സിപിഎമ്മിന്‍റേത് സെല്‍ഭരണമാണെന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയ പ്രമേയം സംസ്ഥാന നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ട് നേടിയത് നേട്ടമാണ്. എന്നാൽ ശതമാനം ഉയരുന്നതിനനുസരിച്ച് സീറ്റുകളുടെ എണ്ണവും കൂടണം. ഒന്നോ രണ്ടോ സീറ്റല്ല, ഭരണത്തിലെത്തുകയാണ് ലക്ഷ്യം. എന്‍ഡിഎ യോഗത്തിലും ബിജെപി സംസ്ഥാന സമിതി യോഗത്തിലും അമിത് ഷായുടെ ആവശ്യം ഇതായിരുന്നു,
ന്യൂനപക്ഷവിഭാഗങ്ങളെയും ദളിത് പിന്നോക്ക വിഭാഗങ്ങളെയും മുന്നണിയിലേക്ക് ആകർഷിക്കാൻ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കണമെന്നും ഷാ ആവശ്യപ്പെട്ടു. ജില്ലാ മണ്ഡലം ബൂത്ത് കമ്മറ്റികള്‍ പുനസംഘടിപ്പിക്കാനും തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ക്കായി പ്രത്യേക പഠന ശിബിരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമായി. അതേസമയം സംസ്ഥാന ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ബിജെപി രാഷ്ട്രീയ പ്രമേയ അവതരിപ്പിച്ചത് .ഭാരതീയമായതെന്തും മതേതരത്വത്തിന് വിരുദ്ധമാണെന്ന ചിന്ത സിപിഐ൮എം അവസാനിപ്പിക്കണം .
ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍ , അതിരപ്പള്ളി പദ്ധതികളില്‍ സര്‍ക്കാരിന്‍രെ നിലപാട് ദുരൂഹമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ഗെയില്‍, ദേശീയ പാത പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം, അരിപ്പ, ചെങ്ങറ, ആറളം തുടങ്ങി ഭൂ സമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാനാകില്ല.
സമരക്കാരെ ഉള്‍പ്പെടുത്തി ജനകീയ സമരങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam