യുവമോര്‍ച്ചയുടെ തിരംഗ യാത്ര അലിഗ‍ഡ് സര്‍വകലാശാല തടഞ്ഞു

By Web TeamFirst Published Jan 26, 2019, 3:56 PM IST
Highlights

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിക്കിടെ ചിലര്‍ ക്യാമ്പസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചതോടെയാണ് അധികൃതര്‍ തടഞ്ഞത്. ദേശീയ പതാകയേന്തി വന്ന തിരംഗ യാത്രയാണ് അധികൃതര്‍ തടഞ്ഞത്

അലിഗഡ്: ബിജെപിയുടെ യുവ സംഘടനയായ യുവമോര്‍ച്ച നടത്തിയ റിപ്പബ്ലിക് ദിന റാലി അലിഗഡ് മുസ്‍ലിം സര്‍വകലാശാല തടഞ്ഞു. റിപ്പബ്ലിക് ദിനത്തോട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിക്കിടെ ചിലര്‍ ക്യാമ്പസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചതോടെയാണ് അധികൃതര്‍ തടഞ്ഞത്.

ദേശീയ പതാകയേന്തി വന്ന തിരംഗ യാത്രയാണ് അധികൃതര്‍ തടഞ്ഞത്. നേരത്തെ, ബിജെപി എംഎല്‍എ ദല്‍വീര്‍ സിംഗിന്‍റെ ചെറുമകന്‍ അജയ് സിംഗ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അനുമതി ഇല്ലാതെ സമാനമായ യാത്ര ക്യാമ്പസിനുള്ളില്‍ നടത്തിയതിന് സര്‍വകലാശാല വിശദീകരണം തേടിയിരുന്നു.

ഗാന്‍ഡ്നഗറില്‍ നിന്ന് 1,000 പ്രവര്‍ത്തകര്‍ സമാധാനപരമായി തിരംഗ യാത്ര സംഘടിപ്പിക്കുമെന്ന് നേരത്തെ യുവമോര്‍ച്ച വക്താവ് അറിയിച്ചിരുന്നു. എന്നാല്‍, തദ്ദേശ ഭരണ കേന്ദ്രങ്ങളില്‍ നിന്നുള്ള അനുമതിയും യുവമോര്‍ച്ച വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

click me!