
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളായ സോംനാഥ്, അംബജി എന്നിവയെ വെജിറ്റേറിയൻ മേഖലയായി പ്രഖ്യാപിച്ച് സർക്കാർ. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് രൂപാണി ക്ഷേത്രങ്ങളുള്‍ക്കൊള്ളുന്ന പ്രദേശത്തെ വെജിറ്റേറിയൻ മേഖലയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധി വരെയാണ് ഈ നിയമം ബാധകം.
സോംനാഥ് ക്ഷേത്രം ഗിര്‍-സോംനാഥ് ജില്ലയിലും അംബജി ക്ഷേത്രം ബനസ്‌കന്ത ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ഇനിമുതൽ മത്സ്യ,മാംസ വിഭവങ്ങൾ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ല. ബനസ്‌കന്തയിലെ പാലന്‍പുറില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വളരെ കാലമായി ഹിന്ദുമത സംഘനകൾ മാംസാഹാരങ്ങൾ ക്ഷേത്ര പരിസരത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമായി നിരവധി തീർത്ഥാടകരാണ് ഈ ക്ഷേത്രങ്ങളിൽ വർഷംതോറും എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam