കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വേദനയുള്ള സംഭവം, ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം: സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്

Published : Jul 28, 2025, 12:44 PM IST
CBCI on Nun arrest

Synopsis

കേരളത്തിലും വിവേചനങ്ങൾ നടക്കുന്നുണ്ട്.എല്ലായിടത്തും നന്മയും തിന്മയും ഉണ്ട്

കൊച്ചി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് രംഗത്ത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വേദനയുള്ള സംഭവമാണ്. ബജ്റങ്ദൾ പ്രവർത്തകർ ആണ് അവരെ ആക്രമിച്ചത്. മത സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ആണ് ഇങ്ങനെ ഉള്ള പ്രവൃത്തി നടന്നത്. ഇത് ഭരണഘടനക്ക് എതിരായ പ്രവർത്തനം ആണ്. ഏറ്റവും കൂടുതൽ രാഷ്ട്ര നിർമിതിക്ക് സംഭാവന നൽകിയ മതമാണ് ക്രൈസ്തവരുടേത്. അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾ പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

കിട്ടിയ ചാൻസിലെല്ലാം പ്രധാനമന്ത്രിയെ നേരിട്ട്  ആശങ്ക അറിയിച്ചിട്ടുണ്ട്. ക്രിസ്മസിന് കണ്ടപ്പോൾ കത്തായി തന്നെ എഴുതി നൽകിയിട്ടുണ്ട്. ഇവിടെ കേക്ക് മുറിയും പുറത്ത് പ്രശ്ങ്ങളും അല്ലേ എന്ന ചോദ്യത്തിന്  ഇവിടെയും പ്രശ്നങ്ങൾ ഉണ്ട് എന്ന് അദ്ദേഹം  ഉത്തരം നല്‍കി. കേരളത്തിൽ വിവേചനങ്ങൾ നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഏറെയും. ഓരോ സ്ഥലത്തും ഓരോ തരത്തിലാണ് പീഡനം. കേരളത്തിൽ സുരക്ഷിതരാണോ എന്ന് ചോദ്യത്തിന് എല്ലായിടത്തും നന്മയും തിന്മയും ഉണ്ട് എന്ന് അദ്ദേഹം മറുപടി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും', പുടിനുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ്; ഫലപ്രദമായ ചർച്ചയെന്ന് റഷ്യ
ഉന്നാവ് ബലാത്സംഗ കേസ്; ജന്തർമന്തറിൽ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു, സിബിഐ ഉദ്യോഗസ്ഥ‍ക്കെതിരെ പരാതി