
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദളിത് വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങുമ്പോളാണ് കൊലപാതകം. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്.
പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയും ആണ് കൊല ചെയ്തത്. തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്ഇൻസ്‌പെക്ടർമാരാണ്. മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ടായിരുന്നു. സ്വർണ മെഡലോടെയാണ് കെവിൻ പഠനം പൂർത്തിയാക്കിയത്. മൃതദേഹവുമായി കെവിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam