
തൃശ്ശൂര്‍:സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള കുന്നംകുളം, പീച്ചി സ്റ്റേഷനുകളിൽ ഉണ്ടായ കസ്റ്റഡി മർദ്ദനങ്ങൾ കമ്മീഷണർ അങ്കിത് അശോകൻ്റെ കാലഘട്ടത്തിലാണ് നടന്നത്. ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അന്ന് കമ്മീഷണറായിരുന്ന അങ്കിത് അശോകൻ നടപടിയെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര ചോദിച്ചു. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ നടപടികൾ പരിശോധിക്കണം. തൃശ്ശൂർ പൂരംകലക്കൽ വിഷയത്തിലും ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നു. ഈ പ്രശ്നത്തിലും ഒരു നടപടിയും കമ്മീഷണർക്കെതിരെ ഉണ്ടായില്ലെന്ന് അനില്‍ അക്കര പറഞ്ഞു.
. മുൻ എഡിജിപി എം ആർ അജിത്കുമാറാണ് ഇദ്ദേഹത്തിന്‍റെ പോലിസ് സേനയിലെ സംരക്ഷകൻ. അജിത് കുമാറിന്‍റെ താൽപര്യപ്രകാരമാണ് പൂരം കലക്കൽ വിഷയത്തിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ സിറ്റി പോലിസ് സ്റ്റേഷനുകളിലെ പ്രശ്നങ്ങളിൽ കമ്മീഷണർക്ക് ലഭിച്ച പരാതികളിൽ സ്വീകരിച്ചിട്ടുള്ള മുഴുവൻ ഫയലുകളും പരിശോധിക്കണം. ഇത് സംബന്ധിച്ച് ഡിജിപി രവാഡ ചന്ദ്രശേഖർ ഐപിഎസ്ന് കത്ത് നൽകിയെന്നും അനില്‍ അക്കര അറിയിച്ചു.