2300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി, മുങ്ങിയത് ദുബായിലേക്ക്, പ്രതിയെ ഇന്ത്യക്ക് കൈമാറി

Published : Sep 07, 2025, 08:29 AM IST
Harshit-jain

Synopsis

2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്രിക്കറ്റ് വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഹർഷിത് ജെയിനിനെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറി.  

അഹമ്മദാബാദ്: 2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്രിക്കറ്റ് വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഹർഷിത് ജെയിനിനെ യുഎഇ, ഇന്ത്യക്ക് കൈമാറി. ഗുജറാത്ത് പോലീസും സിബിഐയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഇയാളെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. 2023 മാർച്ചിൽ പോലീസ് റെയ്ഡിനെ തുടർന്ന് ദുബായിലേക്ക് കടന്ന ഇയാളെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അഹമ്മദാബാദിലേക്ക് നാടുകടത്തിയത്. 

ദുബായിൽ നിന്നും അഹമ്മദബാദ് വിമാനത്താവളത്തിലെത്തിച്ച ഇയാളുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി.കള്ളപ്പണ ഇടപാട്, നികുതിവെട്ടിപ്പ്, ഓൺലൈൻ ചൂതുകളി തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയാണ് ഹർഷിത് ബാബുലാൽ ജെയിൻ. ഇന്ത്യയിൽ ക്രമക്കേട് നടത്തി വിദേശത്തേക്ക് രക്ഷപെട്ട കൂടുതൽ പേരെ വരും ദിവസങ്ങളിൽ തിരിച്ചു കൊണ്ടുവരുമെന്ന് സിബിഐ വക്താവ് അറിയിച്ചു.

സൗരഭ് ചന്ദ്രകർ എന്ന മഹാദേവ് ബുക്കിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ വാതുവെപ്പ് ശൃംഖലയിലെ ഏറ്റവും പുതിയ നേട്ടമാണ് അറസ്റ്റ്. ഹർഷിത് ബാബുലാൽ ജെയിനിനെ ദുബായിൽ വെച്ച് അറസ്റ്റ് ചെയ്യുകയും സെപ്റ്റംബർ 5-ന് ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ചെയ്തുവെന്ന് സിബിഐയുടെ പത്രക്കുറിപ്പി അറിയിച്ചു. ഗുജറാത്ത് പോലീസ്, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടത്തിയ നീക്കത്തിലാണ് ഇയാളെ യുഎഇയിൽ നിന്ന് തിരിച്ചെത്തിച്ചത്.

നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഗുജറാത്ത് പോലീസിന്റെ അഭ്യർത്ഥന പ്രകാരം 2023 ഓഗസ്റ്റ് 9-ന് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇയാളെ നാടുകടത്തുകയും സെപ്റ്റംബർ 5-ന് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഗുജറാത്ത് പോലീസിന് കൈമാറുകയും ചെയ്തു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം
ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ