ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ പാലൂട്ടിയ അഗ്നിശമനാ സേനാംഗത്തിന് ആദരവുമായി അര്‍ജന്റീന

Published : Aug 22, 2018, 11:24 AM ISTUpdated : Sep 10, 2018, 02:17 AM IST
ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ പാലൂട്ടിയ അഗ്നിശമനാ സേനാംഗത്തിന് ആദരവുമായി അര്‍ജന്റീന

Synopsis

വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ പാലൂട്ടിയ അഗ്നിശമനാ സേനാംഗത്തിന് ആദരവുമായി അര്‍ജന്റീന. കുട്ടുകളുടെ ആശുപത്രിയില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമനാ സേനാംഗമാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കുഞ്ഞിന് മുലയൂട്ടിയത്. അര്‍ജന്റീനയിലാണ് സംഭവം. ബ്യൂണോ എയ്റെസിലെ അഗ്നിശമനാ സേനാംഗമായ സെലെസ്റ്റെ ജാക്വിലിന്‍ അയാലയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കുഞ്ഞിനെ പാലൂട്ടിയത്

ബ്യൂണോ എയ്റെസ്:  വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ പാലൂട്ടിയ അഗ്നിശമനാ സേനാംഗത്തിന് ആദരവുമായി അര്‍ജന്റീന. കുട്ടുകളുടെ ആശുപത്രിയില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമനാ സേനാംഗമാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കുഞ്ഞിന് മുലയൂട്ടിയത്. അര്‍ജന്റീനയിലാണ് സംഭവം. ബ്യൂണോ എയ്റെസിലെ അഗ്നിശമനാ സേനാംഗമായ സെലെസ്റ്റെ ജാക്വിലിന്‍ അയാലയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കുഞ്ഞിനെ പാലൂട്ടിയത്.

നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ശ്രദ്ധയില്‍പെട്ടതോടെ പാലൂട്ടാന്‍ ജാക്വിലിന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് പാലൂട്ടുന്ന ചിത്രം ആശുപത്രിയിലുണ്ടായിരുന്ന ഒരു വ്യക്തി സമൂഹമാധ്യമങ്ങളില്‍  പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ചിത്രം വൈറലാവുകയും ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ സംഭവം ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെയാണ് ജാക്വിലിന് ആദരം നല്‍കണമെന്ന് തീരുമാനമുണ്ടായത്. 

ഓഫീസര്‍ റാങ്കില്‍ സേവനം ചെയ്തിരുന്ന സെലസ്റ്റെ ജാക്വിലിന്‍ അയാലയ്ക്ക് സര്‍ജനറ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയാണ് അര്‍ജന്റീന ആദരം അറിയിച്ചത്. കുട്ടിയെ സഹായിക്കണമെന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കണമെന്ന് തോന്നിയില്ലെന്ന് സെലസ്റ്റ പറയുന്നു. കുട്ടികള്‍ ബാധിക്കപ്പെടുന്ന പ്രശ്നങ്ങളില്‍ സമൂഹം കുറച്ച് കൂടി കാര്യക്ഷമമായി ഇടപെടണമെന്ന് സെലസ്റ്റ വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം