ഇവരാണ് രാജ്യം തേടുന്ന പ്രതികള്‍; ഹരിയാനയിൽ കൂട്ടബലാല്‍സംഗക്കേസില്‍ സൈനികനടക്കമുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

Published : Sep 15, 2018, 11:19 PM ISTUpdated : Sep 19, 2018, 09:26 AM IST
ഇവരാണ് രാജ്യം തേടുന്ന പ്രതികള്‍; ഹരിയാനയിൽ കൂട്ടബലാല്‍സംഗക്കേസില്‍ സൈനികനടക്കമുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

Synopsis

ഹരിയാനയിൽ 19 കാരിയെ ക്രൂരമായി പീഡിപ്പിച്ചത് സൈനികനടക്കം 3 പേർ. അന്വേഷണത്തിന് പ്രത്യേക സംഘം. പ്രതികളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം. ബലാല്‍സംഗത്തിന് കാരണം തൊഴിലില്ലായ്മ ആണെന്നവാദവുമായി ബിജെപി എംഎൽഎ


ദില്ലി: ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത് സൈനികനായ പങ്കജിന്‍റെ നേതൃത്വത്തിലുള്ള സംഘം. പ്രതികളെ കണ്ടെത്താന്‍ വനിതാ എസ്പിയുടെ കീഴില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. പ്രതികളുടെ ഫോൺ നമ്പർ ലഭ്യമായിട്ടു പോലും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്‍റെ പരാജയമെന്ന് ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ വിമർശിച്ചു.

നൂഹ് പൊലീസ് സൂപ്രണ്ട് നസ്നീന്‍ ഭാസിന്‍റെ നേത്വത്തിലാണ് പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാവിലെ ആശുപ്രത്രിയിലെത്തിയ നസ്നീന്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് എന്ന സൈനികനാണ് മുഖ്യപ്രതിയെന്നും സംഘത്തിലെ മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ് പി അറിയിച്ചു. പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിന്‍റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ദേശീയ വനിതാ കമീഷന്‍ ഹരിയാന ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ, ബലാല്‍സംഗത്തിന് കാരണം തൊഴിലില്ലായ്മ ആണെന്ന ഹരിയാനയിലെ എം എല്‍ എ പ്രേംലത സിംഗിന്‍റെ പ്രസ്താവന വിവാദമായി.

സിബിഎസ്‍സി പരീക്ഷയില്‍ ഒന്നാമതെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തത്.  ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്‍റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കോച്ചിംഗ് സെന്‍ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. 

റെവാഡി ജില്ലയിലെ കോസ്ലി സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള പരിശീലനം കഴിഞ്ഞ് മടങ്ങവേ  കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സമീപ ജില്ലയായ മഹേന്ദ്രഗഡില്‍ എത്തിച്ച ശേഷം മാനഭംഗത്തിനിരയാക്കി. മയക്ക് മരുന്ന കലര്‍ത്തിയ വെള്ളം നല്കി മയക്കിയ ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. സംഘത്തില്‍ നാല്പേരുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പങ്കജ്, മനീഷ്, നിഷു എന്നീ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവരാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉറക്കമുണരും മുമ്പേ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തിയത് 5000 രൂപ; മുഖ്യമന്ത്രിയുടെ മാസ്റ്റർ സ്ട്രോക്ക്; വമ്പൻ രാഷ്ട്രീയ നീക്കവുമായി എം കെ സ്റ്റാലിൻ
ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും ഇനി വെട്ടിത്തിളങ്ങും; രണ്ട് മണിക്കൂർ ഇടവിട്ട് വൃത്തിയാക്കൽ, വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി