അറസ്റ്റിലായവരെ മാറ്റുന്നത് അതീവ സുരക്ഷയുള്ള മണിയാറിലെ പൊലീസ് ക്യാംപിലേക്കെന്ന് സൂചന

Published : Nov 19, 2018, 03:24 AM ISTUpdated : Nov 19, 2018, 12:11 PM IST
അറസ്റ്റിലായവരെ മാറ്റുന്നത്  അതീവ സുരക്ഷയുള്ള മണിയാറിലെ  പൊലീസ് ക്യാംപിലേക്കെന്ന് സൂചന

Synopsis

ശബരിമലയില്‍  നിന്ന് അറസ്റ്റിലായവരെ വാഹനം റാന്നി വഴി മലയോര മണിയാറിലെ പൊലീസ് ട്രെയിനിങ് ക്യാംപിലേക്കാണ് മാറ്റുന്നതെന്ന് സൂചന. പൊലീസ് ട്രെയിനിങ് നടക്കുന്ന ക്യാംപാണിത്. 

പമ്പ: ശബരിമലയില്‍  നിന്ന് അറസ്റ്റിലായവരെ  റാന്നി വഴി മലയോര മണിയാറിലെ പൊലീസ് ട്രെയിനിങ് ക്യാംപിലേക്കാണ് മാറ്റുന്നതെന്ന് സൂചന. പൊലീസ് ട്രെയിനിങ് നടക്കുന്ന സായുധ സേനയുടെ ക്യാംപാണിത്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടക്കുന്നതിനാല്‍ അതീവ സുരക്ഷാ മേഖലയായ ക്യാംപിലേക്ക് മാറ്റാനാണ് പൊലീസ് നീക്കമെന്നാണ്  ലഭിക്കുന്ന വിവരം.

പത്തനംതിട്ട പമ്പ, റാന്നി മേഖലകളിലെ പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടേക്ക് അറസ്റ്റിലായവരെ കൊണ്ടുപോകുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന കണക്കു കൂട്ടലിലാണ് പൊലീസിന്‍റെ നടപടി.

അറസ്റ്റിലായവരെ കൊണ്ടുപോകുന്ന പൊലീസ് ബസിലും ബസിനൊപ്പവും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരവധി പൊലീസ് വാഹനങ്ങളിലായി കനത്ത സുരക്ഷാ വലയത്തിലാണ് പൊലീസ് അറസ്റ്റിലായവരെ കൊണ്ടുപോകുന്നത്. പത്തോളം പൊലീസ് വാഹനങ്ങളാണ് അറസ്റ്റിലായവരെ കൊണ്ടുപോകുന്ന വാഹനങ്ങളെ പിന്തുടരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാഗ്ന‍‍ർ കാറിൽ കുട്ടികൾ അടക്കമുള്ള കുടുംബം, ഒളിപ്പിച്ചത് 21 കിലോ കഞ്ചാവ്, കാർലോസും ബിന്ദുവും വീണ്ടും പിടിയിൽ
കക്കൂസ് നിർമ്മാണത്തിന് വാങ്ങിയത് 15 ലക്ഷം കൈക്കൂലി, എറണാകുളത്ത് പഞ്ചായത്ത് ഓവർസിയർ പിടിയിൽ