അരുണ്‍ ജെയ്റ്റ്‌ലി പാർലമെൻറിൽ തിരികെയെത്തി

By Web TeamFirst Published Aug 9, 2018, 3:15 PM IST
Highlights

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന കേന്ദമന്ത്രി അരുണ്‍ ജെയ്റ്റലി ഇന്ന് പാർലമെൻറിൽ എത്തി. രാജ്യസഭാ ഉപാദ്ധ്യക്ഷ വോട്ടെടുപ്പിൽ പങ്കെടുക്കാനാണ് ജയ്റ്റ്ലി എത്തിയത്. പുതിയ ഉപാദ്ധ്യക്ഷനെ അനുമോദിച്ച് ജയ്റ്റ്ലി സംസാരിച്ചു.

ദില്ലി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന കേന്ദമന്ത്രി അരുണ്‍ ജെയ്റ്റലി ഇന്ന് പാർലമെൻറിൽ എത്തി. രാജ്യസഭാ ഉപാദ്ധ്യക്ഷ വോട്ടെടുപ്പിൽ പങ്കെടുക്കാനാണ് ജയ്റ്റ്ലി എത്തിയത്. പുതിയ ഉപാദ്ധ്യക്ഷനെ അനുമോദിച്ച് ജയ്റ്റ്ലി സംസാരിച്ചു.
 
അംഗങ്ങൾ അടുത്ത് പോയി ജയ്റ്റ്ലിക്ക് ഹസ്തദാനം നല്‍കരുതെന്ന് അദ്ധ്യക്ഷൻ വെങ്കയ്യനായിഡു നിർദ്ദേശിച്ചിരുന്നു. പുതിയ ഉപാദ്ധ്യക്ഷനെ അനുമോദിച്ച് ജയ്റ്റ്ലി സംസാരിച്ചു. ധനമന്ത്രാലയത്തിൻറെ ചുമതല ഇപ്പോൾ റെയിൽ മന്ത്രി പിയൂഷ് ഗോയലിനാണ്. ധനമന്ത്രാലയത്തിലേക്ക് ഈ മാസം ജയ്റ്റ്ലി മടങ്ങിയെത്തും എന്നാണ് സൂചന.
 

click me!