
ദില്ലി: ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനിയെ മാറ്റി. രാജ്യാവര്‍ദ്ധന്‍ സിങ് റാത്തോഡ് വാര്‍ത്താവിതരണ മന്ത്രിയാകും. സ്മൃതി ഇറാനി ടെക്സ്റ്റൈല്‍ വകുപ്പിന്‍റെ മന്ത്രിയായി തുടരും.
വൃക്ക മാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമിക്കുന്ന അരുൺ ജയ്റ്റ്ലിക്ക് പകരം, പിയൂഷ് ഗോയാലിന് ധനമന്ത്രാലയത്തിന്‍റെ അധിക ചുമതല വഹിക്കാനും തീരുമാനമായി. എസ്.എസ്.അലുവാലിയയ്ക്ക് ഇലക്ട്രോണിക് മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല വഹിക്കും. അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഇനി ഇലക്ട്രോണിക്സ് സഹമന്ത്രിസ്ഥാനമില്ല. കണ്ണന്താനത്തിന് ഇനി ടൂറിസം സഹമന്ത്രിസ്ഥാനം മാത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam