ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ മുളകുപൊടി ആക്രമണം; അപലപിച്ച് ആം ആദ്മി പാർട്ടി

Published : Nov 20, 2018, 04:22 PM ISTUpdated : Nov 20, 2018, 06:14 PM IST
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ മുളകുപൊടി ആക്രമണം; അപലപിച്ച് ആം ആദ്മി പാർട്ടി

Synopsis

മുഖ്യമന്ത്രിക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം. കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസും കേന്ദ്രസേനയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സുരക്ഷാ ചുമതല നിർവഹിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആം ആദ്മി പാർട്ടിയുടെ എംഎൽഎ സൗരഭ് ഭരദ്വാജ് ആരോപിച്ചു.

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ സെക്രട്ടേറിയറ്റിൽ മുളകുപൊടി ആക്രമണം. മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കുവന്നപ്പോൾ ദേഹത്തേക്ക് മുളകുപൊടി വലിച്ചെറിയുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അനിൽ കുമാർ ഹിന്ദുസ്ഥാനി എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം. കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസും കേന്ദ്രസേനയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സുരക്ഷാ ചുമതല നിർവഹിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആം ആദ്മി പാർട്ടിയുടെ എംഎൽഎ സൗരഭ് ഭരദ്വാജ് ആരോപിച്ചു.  ആർക്കും സെക്രട്ടേറിയറ്റിൽ കയറിവന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാവുന്ന നില സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയ ലാഭത്തിനുവേണ്ടി എഎപി തന്നെ സംഘടിപ്പിച്ച ആക്രമണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സോറി മമ്മി, പപ്പാ...', നൊമ്പരപ്പെടുത്തുന്ന കുറിപ്പെഴുതി ബിടെക്ക് വിദ്യാർത്ഥിനി; പഠന സമ്മ‍ർദം താങ്ങാനാകാതെ 20കാരി ജീനൊടുക്കി
കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ