അമ്മയുടെയും അമ്മൂമ്മയുടെയും ആദ്യ യാത്രയില്‍ വിമാനം പറത്താന്‍ ഭാഗ്യം; പാദം തൊട്ട് വന്ദിച്ച് ഇന്റിഗോ പൈലറ്റ്

Published : Nov 20, 2018, 03:38 PM IST
അമ്മയുടെയും അമ്മൂമ്മയുടെയും ആദ്യ യാത്രയില്‍ വിമാനം പറത്താന്‍ ഭാഗ്യം; പാദം തൊട്ട് വന്ദിച്ച് ഇന്റിഗോ പൈലറ്റ്

Synopsis

സഹോദരിക്കൊപ്പമാണ് പ്രദീപിന്റെ അമ്മയും അമ്മൂമ്മയും സിംഗപ്പൂരിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയത്. മൂവരുടെയും ആദ്യ വിമാനയാത്ര കൂടിയായിരുന്നു ഇത്. മകന്‍ പറത്തുന്ന വിമാനത്തില്‍ തന്നെ ആദ്യമായി യാത്ര ചെയ്യണമെന്നായിരുന്നു ഇവരുടെ ആഗ്രഹം.  

ചെന്നൈ: സ്വന്തം അമ്മയുടെയും അമ്മൂമ്മയുടെയും ആദ്യ വിമാനയാത്രയില്‍ പൈലറ്റാവാന്‍ ഭാഗ്യം ലഭിച്ച ചെന്നൈ സ്വദേശിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ഇന്റിഗോ വിമാനം പുറപ്പെടുന്നതിനുമുന്‍പ് പൈലറ്റ് പ്രദീപ് കൃഷ്ണന്‍ ഇരുവരുടെയും അടുത്തെത്തി പാദം തൊട്ട് നമസ്കരിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്താണ് ഫേസ്‍ബുക്കില്‍ പങ്കുവെച്ചത്.

സഹോദരിക്കൊപ്പമാണ് പ്രദീപിന്റെ അമ്മയും അമ്മൂമ്മയും സിംഗപ്പൂരിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയത്. മൂവരുടെയും ആദ്യ വിമാനയാത്ര കൂടിയായിരുന്നു ഇത്. മകന്‍ പറത്തുന്ന വിമാനത്തില്‍ തന്നെ ആദ്യമായി യാത്ര ചെയ്യണമെന്നായിരുന്നു ഇവരുടെ ആഗ്രഹം.  യാത്രക്കാര്‍ക്കിടയിലൂടെ പൈലറ്റ് ഇവരുടെ അടുത്തേക്ക് വരുന്നതും പാദം തൊട്ട് വന്ദിച്ചശേഷം യാത്ര തുടങ്ങാനായി കോക്പിറ്റിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. സ്വപ്ന സാക്ഷാത്കാരമെന്ന കുറിപ്പോടെയാണ് സുഹൃത്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മമത ബാനർജിയുടെ ആശങ്ക; വിമതർ പാർട്ടി പിടിച്ചാൽ നഷ്ടം കോടിക്കണക്കിന് രൂപയും ആസ്തികളും; വിമതരെ എതിരിടാൻ നീക്കം
യുവാക്കൾ പ്രതിസന്ധിയിൽ, വിവാഹാലോചനകളെല്ലാം മുടങ്ങുന്നു, മക്കളെ ഗ്രാമത്തിലേക്ക് കെട്ടിച്ചയക്കിലെന്ന് മാതാപിതാക്കൾ, സംഭവം യുപിയിൽ