അപൂർവ്വ രോഗവുമായി പതിമൂന്ന് വയസ്സുകാരി; സഹായം തേടുന്നു

Published : Jan 25, 2018, 08:37 PM ISTUpdated : Oct 05, 2018, 12:04 AM IST
അപൂർവ്വ രോഗവുമായി പതിമൂന്ന് വയസ്സുകാരി; സഹായം തേടുന്നു

Synopsis

കണ്ണൂര്‍: കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലിടുകയാണ് പതിമൂന്ന് വയസ്സുകാരി ആര്യ.  കുടുംബം കടക്കെണിയിലായതോടെ ആര്യയുടെ തുടർ ചികിത്സ നിലച്ചു. 

ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്.

ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ആര്യ. സാന്ത്വനവും സഹായവുമായി നല്ല മനസ്സുള്ളവർ എത്തുമെന്ന പ്രതീക്ഷയിൽ.

ആര്യയെ സഹായിക്കിന്‍ സുമനസ് കാണിച്ച എല്ലാവര്‍ക്കും നന്ദി. നേരത്തെ നല്‍കിയ അക്കൗണ്ട് നമ്പര്‍ വളരെ കാലങ്ങളായി ഉപയോഗിക്കാതിരുന്നതിനാല്‍ ബാങ്ക് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയായിരുന്നു. അത് ഉടന്‍ ശരിയാക്കുമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിലേക്ക് പണം അയച്ച പലര്‍ക്കും പണം തിരികെ വന്ന അനുഭവമുണ്ടായതായി അറിയിച്ചിരുന്നു.

K Valsaraj
Kunnaruvathe
Punnakapara
Azhikode Post
kannur Dt.
Phone : 9447955216

Name:K.Valsaraj
Ac No: 33634245685
State Bank Of India
Azhikode Branch
IFSC CODE: SBIN0011921

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുജറാത്തിൽ ബിജെപി കൊടുങ്കാറ്റ്, 15 കോർപ്പറേഷനും തൂത്തുവാരി, 34 ൽ 33 ജില്ലാ പഞ്ചായത്തിലും മുൻതൂക്കം, കോൺഗ്രസിന് നിരാശ; സദ്ഭരണ വോട്ടെന്ന് പ്രധാനമന്ത്രി
ചെറിയ ഡപ്പികളിലാക്കി ബൈക്കിൽ കറങ്ങി നടന്ന് ലഹരിവിൽപ്പന; അസം സ്വദേശി പിടിയിൽ