രാജേഷ് കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തിനെ തുടര്‍ന്നാണെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

Published : Jul 31, 2017, 07:35 PM ISTUpdated : Oct 05, 2018, 12:35 AM IST
രാജേഷ് കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തിനെ തുടര്‍ന്നാണെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്

Synopsis

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് ശ​നി​യാ​ഴ്ച ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്നു പോ​ലീ​സ്. മ​ജി​സ്ട്രേ​റ്റ് മു​ന്‍പാകെ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്. 

പ്രാ​ദേ​ശി​ക​മാ​യി ഉ​ണ്ടാ​യ സി​പി​എം-​ബി​ജെ​പി രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളും പാ​ച്ച​ക്കു​ന്നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വും കൊ​ല​യ്ക്കു കാ​ര​ണ​മാ​യെ​ന്നും സി​പി​എം-​ബി​ജെ​പി ത​ർ​ക്കം പ്ര​ദേ​ശ​ത്തു നി​ല​നി​ന്നി​രു​ന്ന​താ​യും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൊ​ല്ല​പ്പെ​ട്ട രാ​ജേ​ഷും പ്ര​ധാ​ന​പ്ര​തി മ​ണി​ക്കു​ട്ട​നും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന വ്യ​ക്തി​വൈ​രാ​ഗ്യം സം​ബ​ന്ധി​ച്ചും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. 

നേ​ര​ത്തെ, പോ​ലീ​സ് എ​ഫ്ഐ​ആ​റി​ലും സ​മാ​ന പ​രാ​മ​ർ​ശ​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ഷി​നോ​ട് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ മ​ണി​ക​ണ്ഠ​ന് രാ​ഷ്ട്രീ​യ വി​രോ​ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ഫ്ഐ​ആ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ന്നെ ചി​ല കേ​സു​ക​ളി​ൽ പെ​ടു​ത്താ​ൻ രാ​ജേ​ഷ് ശ്ര​മി​ച്ചു​വെ​ന്നും ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

രാ​ജേ​ഷി​നെ വ​ധി​ക്കാ​ൻ ദീ​ർ​ഘ​നാ​ളാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കേ​സി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്