പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ: ട്രംപുമായി കൂടികാഴ്ച നടത്തും

Published : Jun 25, 2017, 09:25 AM ISTUpdated : Oct 04, 2018, 06:46 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ: ട്രംപുമായി കൂടികാഴ്ച നടത്തും

Synopsis

ന്യൂയോര്‍ക്ക്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ. പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച  നടത്തും. പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കുന്ന ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടാകും.  അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പു​മാ​യി ചൊവ്വാഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തീ​വ്ര ദേ​ശീ​യ​വാ​ദി​ക​ളാ​യ ഇ​രു​വ​രു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.

ട്രം​പ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ആ​യ ശേ​ഷം മോ​ദി​യു​ടെ ആ​ദ്യ യു​എ​സ് യാ​ത്ര​യാ​ണി​ത്. മോ​ദി​യു​ടെ നാ​ലാ​മ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​നം. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ ആ​ഴ​ത്തി​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​ണു യാ​ത്ര എ​ന്നാ​ണു മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.  ഇ​ന്നു​ത​ന്നെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളു​മാ​യി മോ​ദി ച​ർ​ച്ച ന​ട​ത്തും. മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യെ​പ്പ​റ്റി​യും പ​റ​യും. ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ​ത്തി​നു ക്ഷ​ണി​ക്കും. 

ആ​പ്പി​ളി​ന്‍റെ ടിം ​കു​ക്ക്, വാ​ൾ​മാ​ർ​ട്ടി​ന്‍റെ ഡ​ഗ് മ​ക്മി​ല്ല​ൻ, കാ​റ്റ​ർ​പി​ല്ല​റി​ന്‍റെ ജിം ​അം​പി​ൾ ബി, ​ഗൂ​ഗി​ളി​ന്‍റെ സു​ന്ദ​ർ പി​ച്ചൈ, മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സ​ത്യ ന​ഡെ​ല്ല തു​ട​ങ്ങി 19 സി​ഇ​ഒ​മാ​ർ പ​ങ്കെ​ടു​ക്കും. വൈ​റ്റ് ഹൗ​സി​ന​ടു​ത്തു​ള്ള വി​ല്ലാ​ർ​ഡ് ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ലി​ലാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​റു​ള്ള കൂ​ടി​ക്കാ​ഴ്ച.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല