ഏഷ്യാനെറ്റ് ന്യൂസ് സ്മാര്‍ട്ട് ട്രാവലര്‍ എക്‌സ്‌പോ സമാപിച്ചു

Published : Jan 27, 2019, 05:02 PM ISTUpdated : Jan 27, 2019, 05:04 PM IST
ഏഷ്യാനെറ്റ് ന്യൂസ് സ്മാര്‍ട്ട് ട്രാവലര്‍ എക്‌സ്‌പോ സമാപിച്ചു

Synopsis

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സ്മാര്‍ട്ട് ട്രാവലര്‍ എക്സ്പോയ്ക്ക് സമാപനമായി. യാത്രയ്ക്കായി ഏത് പാക്കേജ് എടുക്കണം, എങ്ങനെ ഇതിനായി തയ്യാറെടുക്കണം, പണമില്ലെങ്കില്‍ യാത്രാ ലോണുകള്‍ എങ്ങനെ- എവിടെ നിന്ന് കിട്ടും തുടങ്ങി എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങളുമായാണ് എക്‌സ്‌പോ സമാപിച്ചിരിക്കുന്നത്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സ്മാര്‍ട്ട് ട്രാവലര്‍ എക്സ്പോയ്ക്ക് കോഴിക്കോട് സമാപനമായി. വിദേശ യാത്രകള്‍ക്കുള്ള സാധ്യതകള്‍ യാത്രാപ്രേമികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായി കോഴിക്കോട് താജ് ഗേറ്റ്‍വേ ഹോട്ടലിലായിരുന്നു എക്‌സ്‌പോ സംഘടിപ്പിച്ചത്. 

കേരളത്തിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എക്സ്പോയില്‍ പങ്കെടുത്തു. രാവിലെ 10 മണി മുതല്‍ വൈകീട്ട് എട്ട് മണി വരെ നടന്ന പരിപാടിയില്‍ പ്രവേശനം തികച്ചും സൗജന്യമായിരുന്നു. പ്രത്യേക നിരക്കില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യവും, ടൂര്‍ പാക്കേജുകള്‍ക്ക് പണരഹിത യാത്രയും ഇ എം ഐ സൗകര്യവും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിരുന്നു. നറുക്കെടുപ്പില്‍ വിജയിച്ച ഭാഗ്യവാന്‍മാര്‍ക്ക് സമ്മാനമായി സിംഗപ്പൂരിലേക്ക് പറക്കാനുള്ള സൗജന്യ ടിക്കറ്റും നല്‍കും. 

യൂറോപ്പിലേക്കും ഹോളി ലാന്‍ഡിലേക്കും കുറഞ്ഞ ചെലവില്‍ യാത്ര, മികച്ച ഓഫറുകള്‍, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യയാത്ര- ഇങ്ങനെ ആകര്‍ഷകമായ വിവിധ ഘടകങ്ങളുമായി യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള മികച്ച വഴികാട്ടിയായി ഏഷ്യാനെറ്റ് ന്യൂസിന്റെ സ്മാര്‍ട്ട് ട്രാവലര്‍ എക്‌സ്‌പോ. 

യാത്രയ്ക്കായി ഏത് പാക്കേജ് എടുക്കണം, എങ്ങനെ ഇതിനായി തയ്യാറെടുക്കണം, പണമില്ലെങ്കില്‍ യാത്രാ ലോണുകള്‍ എങ്ങനെ- എവിടെ നിന്ന് കിട്ടും തുടങ്ങി യാത്രാസംബന്ധമായ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങളുമായാണ് ഏഷ്യാനെറ്റ് ന്യൂസ് സ്മാര്‍ട്ട് ട്രാവലര്‍ എക്‌സ്‌പോ സമാപിച്ചിരിക്കുന്നത്. 

നേരത്തെ കൊച്ചിയില്‍ നടന്ന സ്മാര്‍ട്ട് ട്രാവലര്‍ എക്സ്പോ വമ്പിച്ച വിജയമായിരുന്നു. ജനുവരി 11,12,13 തീയതികളിലാണ് സ്മാര്‍ട്ട് ട്രാവലര്‍ എക്സ്പോയ്ക്ക് കൊച്ചി വേദിയായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല, എഎംഎംഎ അതിജീവിതയ്ക്കൊപ്പം'; പ്രതികരിച്ച് ശ്വേത മേനോൻ
കഞ്ചാവ് വിൽപ്പന, മോഷണം, അടിപിടി; പൾസർ സുനിയുടെ ഭൂതകാലവും കൂട്ടബലാത്സംഗസിലെ ഏറ്റവും കുറഞ്ഞ ശിക്ഷയും