ഇതാണ് ഞങ്ങളുടെ കുഞ്ഞുമാലാഖ; മകളുടെ ചിത്രം ആദ്യമായി പങ്കുവച്ച് അസിനും രാഹുൽ ശർമ്മയും

Published : Oct 26, 2018, 01:26 PM ISTUpdated : Oct 26, 2018, 03:03 PM IST
ഇതാണ് ഞങ്ങളുടെ കുഞ്ഞുമാലാഖ; മകളുടെ ചിത്രം ആദ്യമായി പങ്കുവച്ച് അസിനും രാഹുൽ ശർമ്മയും

Synopsis

കാലം ഇത്രവേ​ഗം എങ്ങോട്ടാണ് ഓടിപ്പോകുന്നത്? പ്രിയപ്പെട്ട എറിന് ജന്മദിനാശംശകൾ. എന്തിനാണ് നീ ഇത്രവേ​ഗം വളരുന്നത്? 

മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ട്വിറ്ററിൽ ചിത്രം പങ്കുവച്ച് അസിനും രാഹുൽ ശർമ്മയും. കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അസിനും രാഹുലിനും പെൺകുഞ്ഞ് പിറന്നത്. എന്നാൽ ഇതുവരെ മാധ്യമങ്ങൾക്ക് കുഞ്ഞിന്റെ ചിത്രം ഇവർ നൽകിയിരുന്നില്ല. വിവാഹ ശേഷം അസിൻ പൂർണ്ണമായും അഭിനയരം​ഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മകളുടെ കുഞ്ഞിക്കാലിൽ വിവാഹമോതിരം അണിയിച്ച ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ്  കുഞ്ഞുണ്ടായ വിവരം ലോകത്തെ അറിയിച്ചത്. 

ഒരു വർഷം മുമ്പാണ് തിളങ്ങുന്ന കണ്ണുകളുള്ള ഒരു കുഞ്ഞുമാലാഖയെ ഞങ്ങൾക്ക് ലഭിച്ചത്. അവൾക്കിപ്പോൾ ഒരു വയസ്സായിരിക്കുന്നു. കാലം ഇത്രവേ​ഗം എങ്ങോട്ടാണ് ഓടിപ്പോകുന്നത്? പ്രിയപ്പെട്ട എറിന് ജന്മദിനാശംസകൾ. എന്തിനാണ് നീ ഇത്രവേ​ഗം വളരുന്നത്? മകൾക്ക് ആശംസകൾ നേർന്നു കൊണ്ട് രാഹുൽ ശർമ്മ ട്വിറ്ററിൽ കുറിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചീറിപ്പാഞ്ഞെത്തിയ ബൊലോറോയിൽ നിന്ന് 200 കിലോ കഞ്ചാവ്, തൊണ്ടിമുതൽ എലി തിന്നുതീർത്തെന്ന് പൊലീസ്, 26കാരനെ വെറുതെ വിട്ട് കോടതി
ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല