ഫോണ്‍ പ്രണയം; ആസാമില്‍ 15 കാരന് സംഭവിച്ചത്.!

Published : Oct 20, 2018, 05:49 PM IST
ഫോണ്‍ പ്രണയം; ആസാമില്‍ 15 കാരന് സംഭവിച്ചത്.!

Synopsis

ഗ്രാമത്തിലെത്തിയ കാമുകിയെ കണ്ട് കൌമരക്കാരന്‍ പകച്ചുനിന്നുപോയി. 60 വയസുള്ള വൃദ്ധയായിരുന്നു കാമുകി. കാമുകിക്ക് കാമുകന്റെ മുത്തശ്ശിയുടെ പ്രായം. 

ഗുവഹത്തി: ഫോണിലൂടെ ശബ്ദം കേട്ട് പ്രണയിച്ച പതിനഞ്ച് വയസുകാരിക്ക് കിട്ടിയത് വലിയ പണി. ഒരു മിസ് കോളില്‍ തുടങ്ങിയ പ്രണയമാണ് അസ്സാമിലെ ഗോള്‍പാര ജില്ലയില്‍ നിന്നും സുക്കുവാജര്‍ ഗ്രാമത്തിലെ ആണ്‍കുട്ടിയുടെ ജീവിതത്തില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടാക്കിയത്. പ്രണയവും മൂത്തപ്പോള്‍ ഒടുവില്‍ നേരിട്ടു കാണണമെന്ന് കാമുകന്‍ പറഞ്ഞു.

ഗ്രാമത്തിലെത്തിയ കാമുകിയെ കണ്ട് കൌമരക്കാരന്‍ പകച്ചുനിന്നുപോയി. 60 വയസുള്ള വൃദ്ധയായിരുന്നു കാമുകി. കാമുകിക്ക് കാമുകന്റെ മുത്തശ്ശിയുടെ പ്രായം. എന്നാല്‍ കാമുകി-കാമുകന്മാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ കല്യാണം കഴിച്ച് സുഖമായി കഴിഞ്ഞോളാനാണ് സംഭവത്തില്‍  ഇടപെട്ട നാട്ടുകാരും വീട്ടുകാരും പറഞ്ഞത്.

സുഹൃത്തായി മാത്രമേ പരിഗണിച്ചിട്ടുള്ളു. വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ട് കൂടിയില്ല എന്നൊക്കെ ഒഴികഴിവുകള്‍ പറഞ്ഞു രക്ഷപ്പെടാനുള്ള ശ്രമമാണ് പതിനഞ്ചുകാരന്‍ പിന്നെ നടത്തിയത്. ആണ്‍കുട്ടിയൂടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് കാമുകിയുടെ വിശദീകരണം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്ര്വര്‍ത്തകരോട് അഭിപ്രായം ചോദിച്ചതായി ഗുവാഹത്തിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ നിര്‍മല്‍ ദേകാ പറയുന്നു. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചതായും പോലീസ് വെളിപ്പെടുത്തി. വിവാഹം നടന്നാല്‍ 2006 ലെ ശിശു സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി