നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Web Desk |  
Published : Feb 23, 2017, 01:24 AM ISTUpdated : Oct 05, 2018, 02:51 AM IST
നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Synopsis

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിന്നാലാമത് നിയമസഭയുടെ നാലാമത് സമ്മേളനം  ആരംഭിക്കുന്നത്. ക്രമസമാധാന തകര്‍ച്ച, റേഷന്‍ വിതരണത്തിലെ പാളിച്ച, വിലകയറ്റം തുടങ്ങി സര്‍ക്കാരിനെതിരായ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുക. ലോ അക്കാദമി സമരം, യു എ പി എ, വിവരാവകാശ നിയത്തിലെ അവ്യക്തത എന്നീ വിഷയങ്ങളില്‍ ഭരണമുന്നണിക്കകത്തും തര്‍ക്കമുണ്ട്. വിവാദ വിഷയങ്ങളില്‍ സി പി ഐയും വി എസും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഇത് പരമാവധി മുതലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ എല്ലാം രാഷ്ട്രീയമായി തന്നെ നേരിടുമെന്ന നിലപാടിലാണ് ഭരണപക്ഷം. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'
55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്