തലസ്ഥാനത്തെ എടിഎം കവർച്ച; മൂന്നുപേർ കൂടി വിദേശത്ത് പിടിയിൽ

By Web DeskFirst Published Mar 17, 2018, 5:11 PM IST
Highlights
  • തലസ്ഥാനത്തെ എടിഎം കവർച്ച
  • മൂന്നുപേർ കൂടി വിദേശത്ത് പിടിയിൽ 
  • പിടിലായത് യുകെയിലും ജർമ്മനിയിലും
  • ഇതോടെ അഞ്ചുപേർ പിടിലായി

തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎം തട്ടിപ്പ് കേസില്‍ മൂന്നു റുമേനിയൻ പൗരൻമാർ വിദേശത്ത് പിടിയിൽ. ഇൻറർപോള്‍ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് യുകെയും ജർമ്മനിയിലുമായി ഇവർ പിടിയിലാത്. ഇനി ഒരു റുമേനിയൻ പൗരൻകൂടി പിടിയിലാകാനുണ്ട്.

തലസ്ഥാനത്തെ ​എടിഎമ്മുകളിൽ നിന്നും ആറു റുമേനിയൻ പൗരമാർ ചേർന്നാണ് ഹെടെക് രീതി ഉപയോഗിച്ച് പണം മോഷ്ടിച്ചത്. ഇതിൽ  മരിയന്‍ ഗബ്രിയേലിലെ മുംബൈയിൽ നിന്നും പടികൂടാൻ കഴിഞ്ഞു. ഇന്ത്യ വിട്ട് അഞ്ചുപേർക്കുവേണ്ടി കേരള പൊലീസിന്‍റെ അഭ്യർത്ഥ പ്രകാരം ഇന്‍റർപോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിക്വരാഗ്വയിൽ അറസ്റ്റിലായ അലക്സാണ്ട്രിനോയെ കഴിഞ്ഞ ദിവസം പൊലീസ് തലസ്ഥാനത്തെത്തിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മറ്റ് മൂന്നു കൂടി അറസ്റ്റിലായത്.  ഫ്ലോറിക്, കോണ്‍സ്റ്റാറ്റ്യൻ എന്നിവർ യുകെയിലും പോപെസ്കോ ജർമ്മനിയിലുമാണ് പിടിയിലാത്. ഇനി ഇയാൻ ഫ്ലോറിൻ എന്ന പ്രതിയെ കൂടി പിടികൂടാനുണ്ട്. കേരളത്തില്‍ വിദേശപൗരൻമാർ നടത്തുന്ന തട്ടിപ്പിൽ മിക്ക  പ്രതികളെയും ഇൻറർപോളിൻറെ സഹായത്തോടെ പിടികൂടുന്നത് ഇതാദ്യമാണ്. പ്രതികളെ കേരളത്തിലെത്തിക്കാൻ കേന്ദ്ര ആഭ്യന്തരമന്താരലത്തിൻറെ സഹായത്തോടെ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരെ കൂടി എത്തിച്ച ശേഷമായിരിക്കും വിചാരണ ആരംഭിക്കുക.

click me!