നടിയെ ആക്രമിച്ചതിന് സിനിമാ മേഖലയിലെ ബന്ധം; സംവിധായകന്‍റെ മൊഴിയെടുക്കും

Published : Jun 13, 2017, 03:09 PM ISTUpdated : Oct 05, 2018, 01:33 AM IST
നടിയെ ആക്രമിച്ചതിന് സിനിമാ മേഖലയിലെ ബന്ധം; സംവിധായകന്‍റെ മൊഴിയെടുക്കും

Synopsis

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് വീണ്ടും വിവരങ്ങള്‍ ശേഖരിക്കുന്നു. സിനാമാ മേഖലയിലെ ചിലര്‍ക്ക്  സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യപ്രതി  സുനില്‍ കുമാറും പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ സുനില്‍ കുമാര്‍ അടക്കമുളളവരെ പ്രതികളാക്കി  പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം പലയിടത്തുനിന്നായി ഗൂഡാലോചന സംബന്ധിച്ച് പൊലീസിന് ചില വിവരങ്ങള്‍ കിട്ടിയിട്ടിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുന്പാവൂര്‍ സിഐയിടെ നേതൃത്വത്തില്‍ വിവരശേഖരണം. നടനും സംവിധായകനുമായ ഒരു സിനിമാ പ്രവത്തകനെക്കുറിച്ചാണ് പ്രധാനമായും വിവരങ്ങള്‍ ചികയുന്നത്. 

സംഭവദിവസമോ അതിനുമുമ്പോ മുഖ്യപ്രതികളില്‍ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, എന്തെങ്കിലും പണമിടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ സംവിധായകന്റെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് പൊലീസില്‍ നിന്ന് അറിയിപ്പൊന്ന് കിട്ടിയിട്ടില്ലെന്ന് സംവിധാകനും പ്രതികരിച്ചു. 

സിനിമാമേഖലയിലെ ആരെയെങ്കിലും നേരിട്ട് ബന്ധിപ്പിക്കാന്‍ പറ്റുന്ന തെളിവുകളൊന്നും ഇതേവരെ കിട്ടിയിട്ടില്ലാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.  ലഭിച്ച വിവരങ്ങള്‍ ഒന്നുകൂടി പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍  ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് റിമാന്‍ഡില്‍ ക്കഴിയുന്ന മുഖ്യ പ്രതി സുനില്‍കുമാര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍