പത്തനംതിട്ടയില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : Dec 28, 2017, 09:33 PM ISTUpdated : Oct 04, 2018, 07:16 PM IST
പത്തനംതിട്ടയില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Synopsis

പത്തനംതിട്ട: പത്തനംതിട്ട മാന്തുകയില്‍ സി.പി.എം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങിയ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി പി എ. പന്തളം എല്‍. സി. മെമ്പറും. എസ്. എഫ്. ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മങ്ങാരം സന്ദീപ് നിവാസില്‍ സന്ദീപ് കുമാര്‍ (27), എസ്. എഫ്. ഐ. പന്തളം ഏരിയാ വൈസ് പ്രസിഡന്റ് തോന്നല്ലൂര്‍ ഉളമയില്‍ ഷെഫീക് (21) എന്നിവരെയാണ് വെട്ടിയത്. അക്രമികള്‍ ഒരു തട്ടുകട അടിച്ചു തകര്‍ക്കുകയും ചെയ്തു. തട്ടുകട ഉടമ സത്യനും (35) പരിക്കേറ്റു.

വ്യാഴായ്&്വംിഷ;ച രാത്രി 7.30 ഓടെയാണ് സംഭവത്തിന് തുടക്കം. സി. പി. എം. ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥ കഴിഞ്ഞ് മടങ്ങുകയായിരുന്ന സന്ദീപ് കുമാറിനെയും ഷെഫീക്കിനെയും എം. സി. റോഡില്‍ മാന്തുക ഗവ. യു. പി.സ്‌കൂളിന് സമീപം രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു. തുടര്‍ന്ന് ഇതേ സംഘം എം. സി. റോഡില്‍ കത്തോലിക്കാ പള്ളിക്കു സമീപമുള്ള തട്ടുകടയില്‍ കയറി ആക്രമണം നടത്തുകയും ചെയ്&്വംിഷ;തുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടകളാണെന്ന് സി.പി.എം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ