
ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് അന്വേഷണ സംഘം. ആഴ്ചകൾക്ക് മുമ്പ് ഒരാൾ വീട്ടിൽവന്ന് സാമ്പത്തിക കാര്യങ്ങൾ അന്വേഷിച്ചെന്ന് ഉഷ പറഞ്ഞിരുന്നു. ഇയാളാണോ മോഷണം നടത്തിയതെന്നുംസംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഉഷ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ രേഖാചിത്രം തയ്യാറാക്കും. ബന്ധുക്കളുടെയും അയൽവാസികളുടെയും ഉൾപ്പെടെ ഫോൺകോൾ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വീടിന് പരിസരത്ത് സംഭവസമയത്തുണ്ടായിരുന്ന മൊബൈൽ ഫോൺ വിശദാംശങ്ങളും അന്വേഷണസംഘം തേടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam