
ബംഗളുരു: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല വെട്ടിയെടുത്ത് മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണ്ണാടകയിലെ മാണ്ടിയ ജില്ലയിലാണ് സംഭവം അരങ്ങേറിയത്. കൊലപാതക ശേഷം യുവാവ് കൂട്ടുകാരന്റെ തലയുമായി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പശുപതി സുഹൃത്ത് ഗിരീഷിന്‍റെ തലയുമായാണ് പൊലീസിൽ കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം ഗിരീഷ് പശുപതിയുടെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് കണ്ടുവന്ന പശുപതിയും ഗിരീഷുമായി വാക്കു തര്‍ക്കമുണ്ടായി. തുടർന്ന് വഴക്ക് കൈയ്യാങ്കളിയിലേക്ക് മാറുകയും ശേഷം രോഷം പൂണ്ട പശുപതി വാള്‍കൊണ്ട് ഗിരീഷിന്റെ തല വെട്ടിയെടുക്കുകയുനായിരുന്നു. കൊലപാതകത്തിന് ശേഷം പശുപതി തലയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇത്തരത്തില്‍ കഴിഞ്ഞ മാസം അവിഹിത ബന്ധമാരോപിച്ച് ഭാര്യയുടെ തലയറുത്ത ഭർത്താവ് ശിരസ്സുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കർണാടകത്തിലെ ചിക്മങ്കളൂരുവിലായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ മുപ്പത്തിമൂന്നുകാരിയുടെ തല പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സമാനമായ രീതിയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam