സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർഗെയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെയായിരുന്നു മോദിക്കെതിരായ പരാമർശം. അതേസമയം, മോദി അനുകൂല നിലപാട് പറഞ്ഞയാളെ പിന്നീട് സദസ്സിൽനിന്ന് പുറത്താക്കി.
പട്ന: ബിഹാറിലെ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പൊട്ടിത്തെറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖർഗെ പ്രസംഗത്തിൽ പറഞ്ഞത്. ബിജെപിക്കും കേന്ദ്രത്തിനും എതിരേ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർഗെയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെയായിരുന്നു മോദിക്കെതിരായ പരാമർശം. അതേസമയം, മോദി അനുകൂല നിലപാട് പറഞ്ഞയാളെ പിന്നീട് സദസ്സിൽനിന്ന് പുറത്താക്കി.
പട്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും ആഞ്ഞടിച്ചത്. ഇതിനിടെയാണ് നാടകീയരംഗങ്ങളും അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നുണ പറയുന്ന സ്വഭാവമുണ്ട്. അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ പണം എവിടെയെന്നും ഖർഗെ ചോദിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഉത്തരാഖണ്ഡിലെ ശുദ്ധീകരണ വിവാദത്തിൽ അന്വേഷണം ഉറപ്പുനൽകിയ ബിജെപി മന്ത്രി ജെപി നദ്ദ പിന്നീട് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. വേദി ശുദ്ധീകരണം നടത്തിയ സംഭവത്തിന് പിന്നിലുള്ളവരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്ത് സമാധാനമുണ്ടാകില്ല. രൂപീകരിച്ച കാലം മുതൽ വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് ആർഎസ്എസ്. നിതീഷ് കുമാറിനെപ്പോലൊരു നേതാവ് ആർഎസ്എസുമായി കൈകോർത്തതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും ബിഹാറിൽ ഇപ്പോഴും ജംഗിൾരാജ് തന്നെയാണെന്നും ഖർഗെ പറഞ്ഞു.
അതേസമയം, കോൺഗ്രസ് അധ്യക്ഷനെതിരേ ബിജെപി രംഗത്തെത്തി. മല്ലികാർജുൻ ഖർഗെയുടെ സമനില തെറ്റിയിരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അദ്ദേഹം തന്റെ നിലവാരം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.







