മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണം ഓഡിറ്റ് ചെയ്യാൻ തീരുമാനം

Published : Sep 30, 2018, 07:38 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണം ഓഡിറ്റ് ചെയ്യാൻ തീരുമാനം

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാൻ സർക്കാർ തീരുമാനം. ഇതിനായി പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടിംഗ് കമ്പനിയായ വർമ ആൻഡ് വർമ കമ്പനിയെ ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി.

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാൻ സർക്കാർ തീരുമാനം. ഇതിനായി പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടിംഗ് കമ്പനിയായ വർമ ആൻഡ് വർമ കമ്പനിയെ ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതുവരെയുള്ള വരവും ചെലവും വിശദമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്‍റ്സിനെ ഏല്‍പ്പിക്കാനാണ് തീരുമാനം.

സാധാരണ അക്കൗണ്ടന്‍റ്  ജനറലാണ് ദുരിതാശ്വാസ നിധിയിലെ വരവും ചെലവും ഓഡിറ്റ് ചെയ്യാറുള്ളതെങ്കിലും പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നതടക്കമുള്ള ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതുവരെ 1600 കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്.

പ്രളയ ദുരിതാശ്വാസത്തിന് എത്തുന്ന സംഭാവനകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ട്രഷറി അക്കൗണ്ട് ആരംഭിക്കാൻ ധനവകുപ്പ് നേരത്തേ തീരുമാനിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ആരോപണങ്ങള്‍ നേരിടാൻ വേണ്ടിക്കൂടിയാണ് വരവും ചെലവും കുറ്റമറ്റതാക്കാൻ അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി