
കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി.ദുരന്തം ഏറെ നാശം വിതച്ച വയനാട്ടില്‍ ജില്ലാ ഭരണകൂടം പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. അതേസമയം മൈസൂര്‍- വയനാട് പാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകുമെന്നാണ് സൂചന.
സമാനതകളില്ലാത്ത ദുരന്തമാണ് കനത്തമഴയും ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ചേര്‍ന്ന് മലബാറിന് സമ്മാനിച്ചത്. 11 പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു.വടക്കന്‍ കേരളത്തില്‍ 188 ക്യാമ്പുകളിലായി 3907 കുടുംബങ്ങളാണ് കഴിയുന്നത്. റവന്യൂ, കൃഷി, ജലസേചനം, വൈദ്യുതി വകുപ്പുകള്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത് വയനാട്ടിലാണ്. ജില്ലയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത പ്രളയം 3088 കുടംബങ്ങളെയാണ് ബാധിച്ചത്. 127 ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആഹാരവും, വസ്ത്രങ്ങളും സംഭാവന ചെയ്യാന്‍ വ്യക്തികളോടുും സന്നദ്ധ സംഘടനകളോടും ജില്ലാ കളകടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
വയനാട്ടില്‍ മഴ കനത്തതോടെ ബീച്ചനഹള്ളി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും തുറന്നു. ഇതോടെ മൈസൂര്‍-വയനാട് പാതയില്‍ നഞ്ചന്‍കോട് വെള്ളക്കെട്ടായി. ഇതു വഴിയുള്ള ഗതാഗതം നിലച്ചെങ്കിലും കട്ലവ്യവസായ മേഖലക്ക് സമീപമുള്ളസമാന്തJപാതയിലൂടെ വണ്ടികള്‍ വഴിതിരിച്ച് വിടുന്നുണ്ട്. അതിനാല്‍ കേരള കര്‍ണ്ണാടക റൂട്ടിലുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകളെ ബാധിച്ചിട്ടില്ല. കബനി നദിയും കരവിഞ്ഞൊഴുകുകയാണ്.
വയനാട് ചുരത്തിലെ രണ്ടാംവളവില്‍ നാല് വര്‍ഷം മുന്‍പ് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ച് മാറ്റാന്‍ കോഴിക്കോട് ചേര്‍ന്ന മന്ത്രിതല യോഗം നിര്‍ദ്ദേശിച്ചു. ഒരു നില കെട്ടിടത്തിന്‍റെ അനുമതിയില്‍ മൂന്ന് നിലകളാണ് പണിതത്. റോഡില്‍ വിള്ളല്‍ കണ്ടതിനൊപ്പം ചരിഞ്ഞ കെട്ടിടം വീണാന്‍ സമീപത്തുള്ള 8 വീടുകള്‍ തകരും. എന്നത് കൂടി കണക്കിലെടുത്താണ് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. ദുരന്തബാധിത മേഖലകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.
അതിനിടെ ദുരിതാശ്വാസ നടപടികളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. ദുരിതാശ്വാസക്യാമ്പുകള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മലപ്പുറത്ത് സന്ദര്‍ശനം നടത്തിയ ഉമ്മന്‍ചാണ്ടിയുടെ ആരോപണം. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സൈന്യവും, ദുരന്തനിവാരണ സംഘവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam