വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; പ്രതി പൊലീസ് പിടിയില്‍

Web Desk |  
Published : May 07, 2018, 10:24 PM ISTUpdated : Jun 08, 2018, 05:50 PM IST
വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; പ്രതി പൊലീസ് പിടിയില്‍

Synopsis

പുന്നല സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്

കൊല്ലം: പത്തനാപുരത്ത് വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍‍. പുന്നല സ്വദേശി സുനില്‍കുമാറിനെയാണ് പത്തനാപുരം പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് കെഎസ്ആര്‍ടിസി പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറായ ദിവ്യയെ ഓട്ടോ ഡ്രൈവര്‍ സുനില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. 

പുന്നലയില്‍  ബസ് തിരിച്ചിടുന്നതിനിടെ ഓട്ടോയില്‍ ഇടിച്ചെന്നാരോപിച്ചായിരുന്നു സുനില്‍കുമാറിന്‍റെ അസഭ്യവര്‍ഷം. ഇയാള്‍ കയ്യേറ്റത്തിന് ശ്രമിച്ചതിനെത്തുടര്‍ന്ന് ദിവ്യ അടുത്ത വീട്ടിലേക്ക് രക്ഷപ്പെട്ടോടി. ഇതിനിടെ വീണ് പരിക്കേല്‍ക്കുകയും ചെയ്തു. പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ സുനില്‍ ഒളിവില്‍ പോയി. 

ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഇയാള്‍ പുന്നലയിലെ വീട്ടിലെത്തിയെന്ന് പൊലീസിന് വിവരം കിട്ടി. തുടര്‍ന്ന് പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി സുനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി: കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്
ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍, അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം