കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് എടുത്തത്. കെപിസിസിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു എന്നായിരുന്നു വ്യാജവാർത്ത. ഫാൻസ്‌ ഓഫ് കൈരളി ടിവി എന്ന ഗ്രൂപ്പിലാണ് ഇയാൾ വ്യാജ വാർത്ത പോസ്റ്റ് ചെയ്തത്. പിന്നാലെ ആഭ്യന്തരമന്ത്രിക്ക് സുധീരൻ പരാതി നൽകിയിരുന്നു.

YouTube video player