അണ്ണാന്‍ കുഞ്ഞ് നിരന്തരം പിന്തുടരുന്നു; സഹായമഭ്യര്‍ത്ഥിച്ച് യുവാവ് പൊലീസ് സ്റ്റേഷനില്‍

By Web TeamFirst Published Aug 12, 2018, 1:05 PM IST
Highlights

അണ്ണാന്‍കുഞ്ഞ് വിടാതെ പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന് സഹായത്തിന് യുവാവ് പൊലീസിനെ വിളിക്കുകയായിരുന്നു. ജര്‍മ്മിനിയിലെ കാള്‍സുറേയിലാണ് ആരിലും ചിരിയുണര്‍ത്തുന്ന സംഭവം. 

ബെര്‍ലിന്‍:സഹായം അഭ്യര്‍ത്ഥിച്ച് പലപ്പോഴും ആളുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കാറുണ്ട്. മനുഷ്യരില്‍ നിന്നോ പ്രകൃതിയില്‍ നിന്നോ ഉണ്ടാകുന്ന പല പ്രതിസന്ധി ഘട്ടങ്ങളിലുമാണ് വിളിയെത്താറ്. എന്നാല്‍ തന്നെ നിരന്തരം വിടാതെ പിന്തുടര്‍ന്ന ഒരാളില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജര്‍മ്മിനിയില്‍ യുവാവ് പൊലീസിനെ വിളിച്ചു. ഇവിടെ വില്ലനായത് നമ്മുടെ പാവം അണ്ണാന്‍ കുഞ്ഞാണ്.

അണ്ണാന്‍കുഞ്ഞ് വിടാതെ പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന് സഹായത്തിന് യുവാവ് പൊലീസിനെ വിളിക്കുകയായിരുന്നു. ജര്‍മ്മനയിലെ കാള്‍സുറേയിലാണ് ആരിലും ചിരിയുണര്‍ത്തുന്ന സംഭവം. വ്യാഴാഴ്ചയാണ് യുവാവ് എമര്‍ജന്‍സി സര്‍വ്വീസിലേക്ക് സഹായം ആവശ്യപ്പെട്ട് വിളിച്ചത്. തുടര്‍ന്ന് പൊലീസെത്തി അണ്ണാന്‍കുഞ്ഞിനെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ക്ഷീണിതനായ അണ്ണാന്‍ കുഞ്ഞ് ഉറങ്ങിപ്പോയതോടെയാണ് യുവാവിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായത്.

അമ്മയില്‍ നിന്നും വേര്‍പ്പെട്ട അണ്ണാന്‍ കുഞ്ഞ് യുവാവിനെ പിന്തുടര്‍ന്നതാണെന്നാണ് പൊലീസ് പറയുന്നത്. കാള്‍ ഫ്രെഡ്റിച്ച് എന്ന് പേരിട്ട അണ്ണാന്‍ കുഞ്ഞിനെ മൃഗസംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുയാണ് ഉദ്യോഗസ്ഥര്‍. അണ്ണാന്‍ കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്.

click me!